സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്

2019ലെ വേനല്‍ക്കാലം സംസ്ഥാനത്ത് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മാര്‍ച്ച് മുതല്‍ മേയ് വരെ കൂടിയ താപനിലയിലും കുറഞ്ഞ താപനിലയിലും ശരാശരി താപനിലയിലും 0.5 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിമാചല്‍ പ്രദേശ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, കൊങ്കണ്‍, ഗോവ, കര്‍ണാടക തീരദേശം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും താപനില വര്‍ധിക്കും. കുറഞ്ഞ താപനിലയിലും ശരാശരി താപനിലയിലും 0.51 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണുണ്ടാകുക. തമിഴ്‌നാട്ടിലും ഈ വര്‍ധനവുണ്ടാകും.
പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഹരിയാന, യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍, ഒഡിഷ, തെലുങ്കാന സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. പസിഫിക് സമുദ്രത്തില്‍ ഇപ്പോള്‍ എല്‍നിനോ സാഹചര്യം നിലനില്‍ക്കുന്നുവെന്നും വേനല്‍ക്കാലത്തിനുശേഷം ദുര്‍ബലമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് വെള്ളിയാഴ്ച പാലക്കാട് 37.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ 39 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























