പിടികിട്ടാപ്പുളളികളുടെ പട്ടികയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്തി തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി...

പിടികിട്ടാപ്പുളളികളുടെ പട്ടികയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് ശോഭാ സുരേന്ദ്രനെയും, പുതുക്കാട്ടുളള ബിജെപി പ്രവര്‍ത്തകനായ അനീഷ് എന്നയാളെയും പിടികിട്ടാപ്പുളളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.2012ല്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് എതിരെ നടന്ന സമരവുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശോഭാ സുരേന്ദ്രനും അനീഷും കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നില്ല.കേസില്‍ ഇവര്‍ ഹാജരാകാത്തത് കൊണ്ടാണ് കോടതി ഇരുവരേയും പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതേ കേസില്‍ തന്നെ ബിജെപിയുടെ വി മുരളീധരന്‍ അടക്കമുളളവര്‍ക്കെതിരെയും കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ജാമ്യം എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























