ബ്യൂട്ടി പാര്‍ലർ വെടിവെയ്പ്പ് കേസ്; അധോലോക നായകന് രവി പൂജാരിയെ മുഖ്യപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പുണ്ടായ കേസില്‍ അധോലോക നായകന് രവി പൂജാരിയെ മുഖ്യപ്രതിയാക്കി ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്ന വെടിവയ്പ്പ് എന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഡിസംബര്‍ 15നാണ് ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടന്നത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് ബ്യൂട്ടി പാര്‍ലറിലേക്കു വെടിവയ്ച്ചത്. രവി പൂജാരി ഉള്‍പ്പെടുന്ന അധോലോകസംഘത്തിന് കേസില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha























