അജ്ഞാത ബോംബ് ഭീഷണി; മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ ഒഴിപ്പിച്ചു

അജ്ഞാത ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ ഒഴിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
ഇതേതുടര്‍ന്ന് ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് രണ്ടാം ടെര്‍മിനല്‍ ഒഴിപ്പിച്ച് പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പരിശോധനയില്‍ ഭീഷണിയുയര്‍ത്തുന്ന ഒന്നും കണ്ടെത്താനായില്ലെന്നാണു സൂചന.
https://www.facebook.com/Malayalivartha























