ചെന്നിത്തലയ്ക്ക് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം...കോടതിയുടെ സമയം കളയണമോ എന്ന് ജഡ്ജി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കോടതിയുടെ സമയം കളയണമോ എന്ന് വിജിലന്‍സ് ജഡ്ജി ആരാഞ്ഞു. ഹൈക്കോടതിയും ഗവര്‍ണറും നിരസിച്ച പരാതിയുമായി കോടതിയുടെ സമയം കളയണമോ എന്ന് വിജിലന്‍സ് ജഡ്ജി പ്രതിപക്ഷ നേതാവിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ആരാഞ്ഞു.
സംസ്ഥാനത്ത് പുതുതായി അനുവദിച്ച ബ്രൂവറി, ഡിസ്റ്റിലറി ലൈസന്‍സില്‍ അഴിമതി നടന്നെന്നും ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഈ മാസം 22ന് വിശദമായ വാദം കേള്‍ക്കും. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് അന്ന് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























