കാറിൽ തട്ടി ബൈക്ക് മറിഞ്ഞിട്ടും രക്ഷപ്പെടാനായി അവസാന ശ്വാസത്തിനായി അവർ പിടഞ്ഞു; പക്ഷെ ആ നിമിഷം തന്നെ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി തലയിലൂടെ കയറിയിറങ്ങി; ആലപ്പുഴ പാതിരപ്പള്ളിയില്‍ ദേശീയപാത വാഹനാപകടം രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ ഉദയ സ്റ്റുഡിയോയ്ക്ക് സമീപത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് യുവാക്കളാണ് മരിച്ചു. മാരാരിക്കുളം സ്വദേശി റോബിന്‍വര്‍ഗ്ഗീസ്, സര്‍വ്വോദയപുരം സ്വദേശി അനൂപ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനൂപിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് പത്ത് മിനിറ്റോളം ഇരുവരും ചോര വാര്‍ന്ന് റോഡില്‍ കിടന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.. ആംബുലന്‍സെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നില്‍പ്പോയ കാറില്‍ത്തട്ടി മറിയുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. റോബിന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
https://www.facebook.com/Malayalivartha


























