ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യവയസ്‌കയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി 45-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പെരുമ്പടവ് സ്വദേശി സൈനോജാ(35)ണ് ആലപ്പുഴ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ പാലസ് വാര്‍ഡ് സ്വദേശിനിയായ 45-കാരിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ണൂരില്‍ നിന്നുമാണ് പിടികൂടിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കിയ ശേഷം കഴിഞ്ഞ അഞ്ചുവര്‍ഷമായി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വര്‍ണവും പണവും ഉള്‍പ്പടെയുള്ള സ്വത്തുവകകള്‍ തട്ടിയെടുത്തതായാണ് പരാതി.
സ്വത്തുവകകള്‍ കൈക്കലാക്കിയ ശേഷം പ്രതി ഒളിവില്‍ താമസിക്കുകയായിരുന്നുവെന്ന് പറയുന്നു. ആലപ്പുഴ നോര്‍ത്ത് എസ്‌ഐ കെ.സി. ഭുവനചന്ദ്രബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























