സ്വകാര്യ ആശുപത്രിയിലെ ബാത്ത് റൂമില്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍; പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

നവജാത ശിശുവിനെയുംകൊണ്ട് ചികിത്സയ്‌ക്കെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയുടെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് സഹോദരന്‍ പരാതി നല്‍കി.
വിളക്കോടിനടുത്ത പാറക്കണ്ടത്തെ പരേതനായ പാറയില്‍ അബ്ദുറഹ്മാന്‍ -ഫാത്തിമ ദമ്പതികളുടെ മകള്‍ കെ.വി.ഷാഹിദ(23) യെയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിന്റെ അസുഖം കാരണം ഒരാഴ്ചയായി ആശുപത്രിയില്‍ അഡ്മിറ്റായ ഷാഹിദ ഇന്നലെ രാവിലെ റൂമിലെ കുളിമുറിയില്‍ കയറി പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് കുടെയുണ്ടായിരുന്ന ബന്ധുക്കള്‍ തിരക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവും ഭര്‍തൃമാതാവും കൂടെയുണ്ടായിരുന്നു. സഹോദരന്‍ കെ.വി. നൗഷാദാണ് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്കിയത്.പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha






















