ചര്‍ച്ച് ആക്‌ട്; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ വിശ്വാസമുണ്ടെന്ന് തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ചര്‍ച്ച് ആക്‌ട് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ വിശ്വാസമുണ്ടെന്ന് തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഈ സര്‍ക്കാര്‍ എന്തായാലും ചര്‍ച്ച് ആക്‌ട് നടപ്പാക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇതേ നിയമം കൊണ്ടു വരുമോയെന്ന് ഭയപ്പെടുന്നതായും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ചര്‍ച്ച് ആക്‌ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ആലോചിക്കാത്ത കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























