സംസ്ഥാനത്ത് ചൂട് കനത്തതോടെ ഉഷ്ണതരംഗം ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ അടുത്ത ആഴ്ച ഉഷ്ണതരംഗം ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ ഈ വരുന്ന വേനല്‍ക്കാലത്ത് ചൂട് പതിവിലും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിരുന്നു. മലബാര്‍ മേഖലയിലായിരിക്കും ചൂട് ഏറ്റവും അധികം കഠിനമാകുന്നത്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























