കലക്ടര്‍ ടൊവിനോയെ വോട്ട് ചെയ്യാന്‍ പഠിപ്പിച്ചു!

വിവിപാറ്റ് ആണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പുതുമ. വിവിപാറ്റ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കഴിഞ്ഞു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇത് ആര് പറഞ്ഞുകൊടുക്കും? ചര്‍ച്ചകള്‍ക്കൊടുവില്‍ അതിനൊരു തീരുമാനമായി. സിനിമ താരം ടൊവിനോ തോമസ്.
വിവരം അറിയിച്ചപ്പോള്‍ സന്തോഷമെന്ന് ടൊവിനോയും. ഞായറാഴ്ച കലക്ടറേറ്റിലെത്തിയ ടൊവിനോ വോട്ട് ചെയ്യുന്നതും വിവിപാറ്റ് ഉപയോഗിക്കുന്നതും എങ്ങനെയെന്ന് പഠിച്ചു. പഠിപ്പിച്ചതാവട്ടെ കലക്ടര്‍ ടി.വി. അനുപമയും.
വിവിപാറ്റ് യന്ത്രവും വോട്ടിങ് യന്ത്രവും മേശയില്‍ വെച്ച് ടോവിനോ വോട്ട് ചെയ്തു. ബീപ്പ് ശബ്ദവും വന്നു. വിവിപാറ്റില്‍നിന്ന് മറുപടി രസീതുമെത്തി.
ലളിതമായും സുതാര്യമായും കാര്യങ്ങള്‍ അവതരിപ്പിക്കുന്ന കലക്ടറുടെ വിശദീകരണം കാര്യങ്ങള്‍ എളുപ്പത്തിലാക്കി. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത ശേഷമാണ് ടൊവിനോ മടങ്ങിയത്.
https://www.facebook.com/Malayalivartha

























