ആര്യങ്കാവ് എല്‍പി സ്കൂള്‍ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ആര്യങ്കാവിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ എല്‍പി സ്കൂള്‍ പ്രഥമാധ്യാപകനെതിരെ പോക്സോ കേസ്. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സ്‌കൂളിലെ ആറാം ക്‌ളാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു . തുടർന്ന് പ്രതിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























