തിരുവനന്തപുരമുൾപ്പടെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സിപിഐ തീരുമാനിച്ചു.

തിരുവനന്തപുരമുൾപ്പടെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സിപിഐ തീരുമാനിച്ചു.
തിരുവനന്തപുരത്ത് മുന്‍ മന്ത്രി സി.ദിവാകരന്‍ സ്ഥാനാർഥിയാകും. തൃശൂരിൽ രാജാജി മാത്യു തോമസിനെ മൽസരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ . സിറ്റിംഗ് എംപി ജയദേവനെ മാറ്റുമെന്നാണ് സൂചനകൾ . വയനാട്ടിൽ പി.പി.സുനീറും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും മത്സരിക്കുമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ തീരുമാനാമായി .
തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി തീരുമാനം പുറത്തുവന്നതിനുശേഷം വെല്ലുവിളി ഏറ്റെടുക്കുന്നു എന്നാണ് സി.ദിവാകരൻ പ്രതികരിച്ചത്
മാവേലിക്കരയിൽ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് ചിറ്റയം ഗോപകുമാർ പ്രതികരിച്ചു. വയനാട്ടിൽ ഇടതുപക്ഷത്തിന് ഇപ്പോൾ അനുകൂല സാഹചര്യമാണെന്നാണ് പി.പി.സുനീർ പ്രതികരിച്ചത്
https://www.facebook.com/Malayalivartha

























