വിലക്ക് അവസാനിച്ചു; പത്തനംതിട്ടയിൽ ബിജെപി നേതാവ് കെ.സുരേന്ദ്രനു പ്രവേശിക്കാം

പത്തനംതിട്ടയിൽ ബിജെപി നേതാവ് കെ.സുരേന്ദ്രന് കല്പിച്ചിരുന്ന വിലക്ക് അവസാനിച്ചു. ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മൂന്നു മാസത്തെ വിലക്ക് ഹൈക്കോടതി സുരേന്ദ്രന് ഏർപ്പെടുത്തിയിരുന്നു.
കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയിൽ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജാമ്യവ്യവസ്ഥയിലാണ് ഈ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്. വിലക്ക് നിലനിൽക്കുന്ന കാലയളവിൽ ശബരിമല ദര്‍ശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ ഹര്‍ജി നല്‍കിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha

























