മലപ്പുറത്ത് വെടിക്കെട്ടപകടം...:മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

മലപ്പുറം തിരുവാലിയില്‍ ക്ഷേത്ര വെടിക്കെട്ടിനിടയിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. കൈതയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം.
പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha























