നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി മാലി പൗരന്‍ പിടിയില്‍

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി മാലി പൗരന്‍ പിടിയിലായി. നെടുമ്പാശേരിയില്‍ നിന്നും മാലിയിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ പോകാന്‍വന്ന അഹമ്മദില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപയിലധികം വിലയുള്ള ഹാഷിഷാണു പിടികൂടിയത്. ഇയാളെ കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
സന്ദര്‍ശക വിസയില്‍ മൂന്ന് ദിവസം മുന്പാണ് ഇയാള്‍ ഇവിടെ വന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ വിലക്കുറവായതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ കച്ചവടം നടത്താനാണ് ഇവിടെ നിന്നും ഹാഷിഷ് വാങ്ങി കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണു സൂചന.
വലിയ ബാഗിനടിയില്‍ പ്രത്യേകം തയാറാക്കിയ അറയ്ക്കുള്ളിലാണ് ഹാഷിഷ് ഒളിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയാണ് കുടുങ്ങിയിട്ടുള്ളതെന്നാണ് നിഗമനം.
"
https://www.facebook.com/Malayalivartha

























