യുവതലമുറയെ വോട്ടിങ് ബൂത്തിലേക്കെത്തിക്കാന്‍ ടൊവിനോ; വിവിപാറ്റ് യന്ത്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചുമതലയേറ്റു

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിപാറ്റ് യന്ത്രം ജനങ്ങള്‍ക്ക് പരിചയപ്പടുത്തുനുള്ള നടപടികളുമായി ജില്ലാ ഭരണകൂടങ്ങള്‍. യുവ നടന്‍ ടൊവിനോ തോമസാണ് തൃശൂര്‍ ജില്ലയിലെ പ്രചാരണ പരിപാടികളുടെ ബ്രാന്‍ഡ് അംബാസിഡര്‍. വിവി പാറ്റ് യന്ത്രം, വോട്ട് രേഖപ്പെടുത്തല്‍ എന്നിവയില്‍ പുതിയ വോട്ടര്‍മാരെ ബോധവാന്‍മാരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ പരിപാടിക്കും താരം നേതൃത്വം നല്‍കും.
ഇതിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് ,വിവിപാറ്റ് യന്ത്രം പരിചയപ്പെടുന്നതിനു വേണ്ടി തൃശൂര്‍ കളക്ടറേറ്റില്‍ എത്തിയ നടന്‍ ടൊവിനോ തോമസിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ടോയെന്നും താരം പരിശോധിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അനുപമ വിവിപാറ്റ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ടൊവിനോയ്ക്ക് പരിചയപ്പെടുത്തി. പുതുക്കിയ വോട്ടര്‍ ഐഡിയും ടൊവിനോയ്ക്ക് കൈമാറി.
https://www.facebook.com/Malayalivartha

























