ഓടിക്കൊണ്ടിരുന്ന പോലീസ് ബസിനു മുകളിലേക്ക് മരം വീണ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന് മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ക്ക് പരിക്ക്. പോലീസ് ഡ്രൈവര്‍ കൂത്തുപറമ്ബ് പാച്ചപൊയ്കയിലെ സി.സജേഷി(30)നാണ് പരിക്കേറ്റത്.ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 5.45ന് കാങ്കോല്‍ കരിങ്കുഴിയിലാണ് അപകടം. പെരിങ്ങോം സിആര്‍പി ക്യാമ്ബില്‍ നടക്കുന്ന വാര്‍ഷിക ഫയറിംഗില്‍ പങ്കെടുക്കുന്നതിന് കണ്ണൂര്‍ കെഎപി ക്യാമ്ബില്‍നിന്നും 45 പേരടങ്ങുന്ന സംഘവുമായി പോകുകയായിരുന്ന പോലീസ് ബസിന് മുകളിലേക്കാണ് മരം മറിഞ്ഞത്. കരിങ്കുഴി വളവില്‍ നിന്നിരുന്ന മാവിന്റെ വലിയ കൊമ്ബ് ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ തകര്‍ന്ന ബസിന്റെ ചില്ല് തെറിച്ചും മരക്കൊമ്ബിടിച്ചുമാണ് സജേഷിന് പരിക്കേറ്റത്.വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. പയ്യന്നൂര്‍ ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്.
https://www.facebook.com/Malayalivartha

























