Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയില്‍ അണിനിരക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നു

05 MARCH 2019 09:25 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയില്‍ അണിനിരക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നു. മാര്‍ച്ച് 10ന് തച്ചമ്പാറയില്‍ നിന്ന് കല്ലടിക്കോട് വരെയാണ് ചെന്നിത്തല യാത്രയുടെ ഭാഗമാകുക. ഇതിനോടകം തന്നെ യാത്രയ്ക്ക് ജില്ലയില്‍ വലിയ ആവേശമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് കൂടി എത്തുന്നതോടെ ഇത് ഇരട്ടിയാകുമെന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തുമെന്നുമുള്ള വിശ്വാസത്തിലാണ് നേതാക്കള്‍.

പൂക്കോട്ട്കാവില്‍ നിന്നാണ് പതിനഞ്ചാം ദിവസത്തെ യാത്ര ആരംഭിച്ചത്. പ്രതീക്ഷിച്ചതിനെക്കാള്‍ അധികം പ്രവര്‍ത്തകരാണ് കനത്ത ചൂടിലും യാത്രയുടെ ഭാഗമായത്. കഴിഞ്ഞ ദിവസം തൃത്താലയിലും വന്‍ സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്.

അതിനിടെ, ശ്രീകണ്ഠന്റെ ജയ്‌ഹോ യാത്രയുടെ ഇതുവരെയുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാന്‍ എ ഐ സി സി ആവശ്യപ്പെട്ടുവെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികാണ് ജയ്‌ഹോയുടെ ഇതുവരെയുള്ള പൂര്‍ണ്ണ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പാലക്കാട് ഡി സി സിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇനി തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഡി സി സി പ്രസിഡന്റുമാരോട് ജയ്‌ഹോ മോഡലില്‍ പദയാത്രകള്‍ക്ക് രൂപം നല്‍കി ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങാനുള്ള നിര്‍ദ്ദേശം നല്‍കുമെന്നാണ് എഐസിസി നീക്കമെന്നും അറിയുന്നു?

പാലക്കാട് ജില്ലയില്‍ മാത്രമായി 361 കി.മീ.യാണ് വി കെ ശ്രീകണ്ഠന്റെ ജയ്‌ഹോ പദയാത്ര സഞ്ചരിക്കുന്നത്. ജില്ലയിലെ 80 പഞ്ചായത്തുകളിലൂടെയും 8 നഗരസഭകളിലൂടെയും യാത്ര കടന്നുപോകും. ഒരു ദിവസം 4 പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. മറ്റൊരു ജില്ലാ നേതൃത്വവും സഞ്ചരിക്കാത്ത പ്രവര്‍ത്തന വഴികളിലൂടെയാണ് ശ്രീകണ്ഠന്‍ പദയാത്ര നയിക്കുന്നത്.

മാത്രമല്ല 25 ദിവസങ്ങള്‍കൊണ്ട് 100 പൊതുയോഗങ്ങളാണ് നടത്തുക. ഗ്രാമങ്ങള്‍ തോറും കാല്‍നടയായുള്ള ഡി സി സി അധ്യക്ഷന്റെ യാത്രയെ കാലാകാലങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാതെ മാറി നിന്നിരുന്ന പ്രവര്‍ത്തകര്‍ പോലും ആവേശത്തോടെയാണ് സ്വീകരിച്ചത്.

‘ജയ്‌ഹോ’ യാത്രയിലൂടെ രണ്ടര വര്‍ഷമായി പാര്‍ട്ടിയുമായി അകന്ന് നിന്നിരുന്ന പ്രമുഖ നേതാക്കള്‍ പോലും പാര്‍ട്ടിയിലേക്ക് മടങ്ങിവന്നു. ബി ജെ പി, ജനതാദള്‍, സി പി എം പാര്‍ട്ടികളില്‍ നിന്നായി ഇതിനോടകം അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍ യാത്രാമദ്ധ്യേ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ജയ്‌ഹോ സ്വീകരണ വേദികളില്‍ വച്ചുതന്നെയായിരുന്നു.

സംസ്ഥാന തലത്തില്‍ തന്നെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ ജയ്‌ഹോ സംബന്ധിച്ച് എ ഐ സി സി നടത്തുന്ന വിലയിരുത്തല്‍ ദേശീയ തലത്തില്‍ തന്നെ പ്രാദേശിക മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇപ്പോള്‍ മേലനങ്ങാതെ നടക്കുന്ന ഡി സി സി അധ്യക്ഷന്മാര്‍ക്ക് ഇനി വെയിലും ചൂടും കൊണ്ട് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരും.

തെരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ സജ്ജമാക്കേണ്ട സമയത്ത് ഡി സി സി അധ്യക്ഷന്‍ സീറ്റ് തരപ്പെടുത്താന്‍ നെട്ടോട്ടമോടുമ്പോള്‍ പ്രവര്‍ത്തകരെയുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ച പാലക്കാട് ഡി സി സി അധ്യക്ഷന്‍ തന്നെയാണ് ഇപ്പോള്‍ എ ഐ സി സിയില്‍ ഹീറോ !

ഇത്തവണ പാലക്കാട് സീറ്റില്‍ കോണ്‍ഗ്രസ് മറ്റൊരു പേരും പരിഗണിക്കേണ്ടതില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ കാലങ്ങളായി കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലത്തില്‍ സി പി എമ്മിന് ഇത്തവണ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് സൂചനകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (3 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (2 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (3 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (3 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (3 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (3 hours ago)

Malayali Vartha Recommends