മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനായി മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും.സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം.
ലീഗുമായി കോൺഗ്രസിന്റെ ഉഭയകക്ഷി ചർച്ച അവസാനിച്ച സാഹചര്യത്തിൽ, അധിക സീറ്റ് പ്രധാന ചർച്ചയാകും. ഇത് വരെ നടന്ന യു.ഡി.എഫ്, ഉഭയകക്ഷി ചർച്ചകളുടെ അടിസ്ഥാനത്തിൽ കൈക്കൊള്ളേണ്ട നിലപാടുകൾ യോഗത്തിൽ തീരുമാനിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി ഇന്നലെ പാണക്കാട്ടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം സീറ്റ് വിഷയം രമ്യമായി പരിഹരിക്കുമെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല വ്യക്തമാക്കിയത്.
വിവിധ ചർച്ചകളിൽ അധിക സീറ്റ് വിഷയം ധാരണയാകാതെ നിലനിൽക്കുന്നതിനാൽ , കോൺഗ്രസ് നിർദേശിച്ച ചില ബദൽ നിർദേശത്തിൽ എന്ത് നിലപാടെടുക്കണം എന്ന കാര്യവും യോഗത്തിൽ ധാരണയാകും.
https://www.facebook.com/Malayalivartha

























