Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ മന്ത്രിസഭാ തീരുമാനം വെറും തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു

06 MARCH 2019 07:40 PM IST
മലയാളി വാര്‍ത്ത

കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ മന്ത്രിസഭാ തീരുമാനം വെറും തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. 2018 ഒക്ടോബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം രണ്ടുമാസത്തേക്ക് കൂടി നീട്ടി പിണറായി എല്ലാവരേയും പറ്റിക്കുകയാണ്. മോറട്ടോറിയം നിലനില്‍ക്കെയാണ് ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും. മോറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞാല്‍ ഓരോ കര്‍ഷകനും പലിശയും പിഴപലിശയും ചേര്‍ത്ത് ഈ തുക തിരിച്ചടക്കേണ്ടിവരും. അതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മോറട്ടോറിയം കൊണ്ട് എന്തുഗുണമാണ് കര്‍ഷകന് ലഭിക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു. 

പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 85 കോടി രൂപ ഒന്നിനും പര്യാപ്തമല്ല. പ്രളയത്തെത്തുടര്‍ന്ന് ഇടുക്കിയില്‍ മാത്രം 11,530 ഹെക്ടറിലെ കൃഷി പൂര്‍ണ്ണമായും നശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 2300 ഓളം ആടുമാടുകള്‍ ചത്തൊടുങ്ങുകയും 1713 വീടുകള്‍ പൂര്‍ണ്ണമായും 7106 വീടുകള്‍ ഭാഗിമായും തകര്‍ന്നുവെന്നും മാധ്യമ റിപ്പോട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനുമപ്പുറത്താണ് ഇടുക്കിയില്‍ മാത്രമുണ്ടായ നാശനഷ്ടം. പ്രളയാനന്തരം വെള്ളം കെട്ടി നിന്നും മറ്റുമായി വിളകള്‍ നശിച്ചതിന് പുറമെ അത് ഉത്പാദനത്തേയും ബാധിച്ചു. ഇതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. അതിനാല്‍ കര്‍ഷകരുടെ യഥാര്‍ത്ഥ നാശനഷ്ടം കണക്കാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

രണ്ടുമാസത്തിനുള്ളില്‍ ഇടുക്കിയില്‍ എട്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 1.25 ലക്ഷം കര്‍ഷകര്‍ വായ്പയുടെ പേരില്‍ ബാങ്കുനടപടികളുടെ ഭീഷണിയിലാണ്. ഇതുമനസിലാക്കി സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയില്‍ ഒരു പൈസപോലും കര്‍ഷകന് ലഭ്യമായിട്ടില്ലെന്നതും വസ്തുതയാണ്. കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം നല്‍കാനും അവരെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ടതുമുന്നണിയുടെ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്കായി മോഹന വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കിയവരാണ് പിണറായി സര്‍ക്കാര്‍. നെല്‍കൃഷിക്കാര്‍ക്കും പച്ചക്കറി കൃഷിക്കാര്‍ക്കും പലിശരഹിത വായ്പ നല്‍കുമെന്നും ആത്മഹത്യ ചെയ്യുന്ന കര്‍ഷക കുടുംബങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക സ്‌കീം കൊണ്ടുവരുമെന്നും പ്രഖ്യപിച്ചിരുന്നു. പ്രകടനപത്രികയില്‍ ഇടതുമുന്നണി വാഗ്ദാനം ചെയ്ത പലിശരഹിത വായ്പയും കര്‍ഷക കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സ്‌കീമും എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു. 

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ല. നാണ്യവിളകള്‍ക്ക് വിലതകര്‍ച്ചയുണ്ടായപ്പോള്‍ തറവില പ്രഖ്യാപിച്ചും റബ്ബറിന് വിലസ്ഥിരതാ പദ്ധതി പ്രഖ്യാപിച്ചും കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി. എന്നും കര്‍ഷകര്‍ക്ക് ഒപ്പം നിന്നുട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. യു.പി.എസര്‍ക്കാരിന്റെ കാലത്ത് 72000 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. ഇഞ്ചിക്ക് വിലയിടിവ് ഉണ്ടായപ്പോള്‍ നാഫെഡ് വഴി വിപണിയില്‍ ഇടപെടുകയും മികച്ചവില ഇഞ്ചി ഉറപ്പുവരുത്തുകയും ചെയ്തു. കാപ്പിയുടെ വില ഗണ്യമായി കുറഞ്ഞ സന്ദര്‍ഭത്തില്‍ പൊതുവിപണിയിലൂടെ കാപ്പിവില്‍ക്കാന്‍ തീരുമാനിച്ചതിലൂടെ കാപ്പികര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പുവരുത്താന്‍ സാധിച്ചു.

എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടേയും വിലയിടുന്ന വേളയിലെല്ലാം യു.പി.എ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുകയും ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ കര്‍ഷിക പ്രശ്‌നങ്ങള്‍ രാഷ്ട്രീയവത്ക്കരിച്ച് വോട്ടുനേടി അധികാരത്തിലെത്തിയാല്‍ കര്‍ഷകരേയും അവരുടെ ദുരിതങ്ങളേയും കൈവിടുന്ന സമീപനമാണ് നാളിതുവരെ സി.പി.എം സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടം എഴുതി തള്ളി. ഈ നടപടി മാതൃകയാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനെങ്കിലും ഇടതുസര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends