Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അങ്കണവാടി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

06 MARCH 2019 07:31 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സംയോജിത ശിശുവികസന പദ്ധതിയുടെ കീഴില്‍ 2017-18 വര്‍ഷം മികച്ച സേവനം കാഴ്ച വച്ച അങ്കണവാടികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 14 ജില്ലകളിലെ ഓരോ മികച്ച അങ്കണവാടികള്‍, 36 അങ്കണവാടി വര്‍ക്കര്‍മാര്‍, 36 അങ്കണവാടി ഹെല്‍പ്പര്‍മാര്‍, 14 സൂപ്പര്‍വൈസര്‍മാര്‍, ഒരു ജില്ലാ കളക്ടര്‍, ഒരു പ്രോഗ്രാം ഓഫീസര്‍, ഒരു ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8ന് വൈകുന്നേരം 3 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

2017-18 അങ്കണവാടികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്

തിരുവനന്തപുരം സെന്റര്‍ നമ്പര്‍ 118 പോത്തന്‍കോട് പ്രോജക്ട്, കൊല്ലം സെന്റര്‍ നമ്പര്‍ 59 ഓച്ചിറ, പത്തനംതിട്ട സെന്റര്‍ നമ്പര്‍ 57 ഇലന്തൂര്‍, ആലപ്പുഴ സെന്റര്‍ നമ്പര്‍ 164 പട്ടണക്കാട്, കോട്ടയം സെന്റര്‍ നമ്പര്‍ 46 പാമ്പാടി, ഇടുക്കി സെന്റര്‍ നമ്പര്‍ 65 അടിമാലി, എറണാകുളം സെന്റര്‍ നമ്പര്‍ 104 പാമ്പാക്കുട, തൃശൂര്‍ സെന്റര്‍ നമ്പര്‍ 73 വെള്ളാങ്ങല്ലൂര്‍, പാലക്കാട് സെന്റര്‍ നമ്പര്‍ 107 ചിറ്റൂര്‍ അഡീഷണല്‍, മലപ്പുറം സെന്റര്‍ നമ്പര്‍ 79 വേങ്ങര അഡീഷണല്‍, കോഴിക്കോട് സെന്റര്‍ നമ്പര്‍ 159 പേരാമ്പ്ര, വയനാട് സെന്റര്‍ നമ്പര്‍ 67 കല്‍പ്പറ്റ അഡീഷണല്‍, കണ്ണൂര്‍ സെന്റര്‍ നമ്പര്‍ 102 കൂത്തുപറമ്പ് പ്രോജക്ട് എന്നിവയ്ക്കാണ് മികച്ച അങ്കണവാടികള്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. കാസര്‍ഗോഡ് ജില്ലയില്‍ നോമിനേഷന്‍ ലഭ്യമായിട്ടില്ല.

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള അവാര്‍ഡ്

തിരുവനന്തപുരം ലത ആര്‍, അജിതകുമാരി, ശ്രീജ എ.എസ്., കൊല്ലം ഷൈനി എ.കെ., ജയലക്ഷ്മി എസ്, രത്‌നമ്മ ജെ., പത്തനംതിട്ട അനിമോള്‍ വി.എ., ജയകുമാരി ജെ., ആലപ്പുഴ വിജയമ്മ ഡി., ലീലാമണി എസ്., സീനത്ത് എസ്., കോട്ടയം തങ്കമണി കെ.ജി., പ്രസീദകുമാരി എം.എസ്., ഇടുക്കി റോസമ്മ ടി.വി., എറണാകുളം ഗിരിജ പി.എസ്., മിനി കെ.വി., ബിന്ദു പി.വി., താര പി.എന്‍., തൃശൂര്‍ സത്യഭാമ വി.എസ്., രുഗ്മിണി വി., ശൈലജ പി., സത്യവതി പി.കെ., പാലക്കാട് ബേബി വിമല വി.എ., ജ്യോതി എ., ശാന്തകുമാരി കെ.വി., മലപ്പുറം ലിസി പി.കെ., സുചിത്ര ടി., ഷീബ കെ., കോമളവല്ലി പി., കോഴിക്കോട് പ്രതിഭ വി., ഷീബ കെ., തങ്കമണി കെ., എം.കെ. സുഹറ, വയനാട് ജോളി ചെറിയാന്‍, കണ്ണൂര്‍ ശിഷിത പി.എസ്., ദീപ പി.വി. എന്നിവരേയാണ് മികച്ച അങ്കണവാടി വര്‍ക്കര്‍മാരായി തെരഞ്ഞെടുത്തത്.

അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്കുള്ള അവാര്‍ഡ്

തിരുവനന്തപുരം ചന്ദ്രിക സി., കുമാരി ഡി., ഉഷ ബി.കെ., കൊല്ലം നജി ആര്‍., ഷൈലജ ബീവി എ., മണിയമ്മ പി., പത്തനംതിട്ട പങ്കജാക്ഷി പി., വിമലയമ്മ കെ., ആലപ്പുഴ മംഗളകുമാരി പി.ഡി., ഉഷാകുമാരി പി.എന്‍., ശാന്തമ്മ കെ., കോട്ടയം കുഞ്ഞുമോള്‍ ടി.പി., ബിജി കെ.ജി., ഇടുക്കി ബിന്ദു കെ.കെ., എറണാകുളം അംബിക വി.ഒ., പാത്തുമ്മ പി.എ., സരസമ്മ, ആലീസ് ജോര്‍ജ്, തൃശൂര്‍ മോഹിനി കെ.കെ., കൃഷ്ണകുമാരി എ.പി., രമണി പി.എ., ഷീജ കെ.സി., പാലക്കാട് ബീന കുമാരി പി., പങ്കജം എം., ലിസി പി.കെ., മലപ്പുറം ഷൈലജ കെ., റാബിയ പി., ഹിജാസ് പി., സുജിത ടി, കോഴിക്കോട് ലീല ഇ., ശാരദ ഒ.എം., കാര്‍ത്ത്യായനി ടി.പി., നിര്‍മ്മലകുമാരി കെ.പി., വയനാട് സുശീല വി.എ., കണ്ണൂര്‍ പ്രീത കെ.വി., വത്സല എ. എന്നിവരേയാണ് മികച്ച അങ്കണവാടി ഹെല്‍പ്പര്‍മാരായി തെരഞ്ഞെടുത്തത്.

അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള അവാര്‍ഡ്

തിരുവനന്തപുരം ഉഷാകുമാരി എല്‍. വെള്ളനാട് അഡീ പ്രോജക്ട്, കൊല്ലം അനിതകുമാരി കെ. ഇത്തിക്കര, പത്തനംതിട്ട ശ്രീദേവി ടി. പന്തളം 2, ആലപ്പുഴ സാഹ്നി എസ്.എസ്. മുതുകുളം, കോട്ടയം സുമ സി.എസ്. പള്ളം, ഇടുക്കി സുധര്‍മ്മിണി അമ്മ എല്‍. തൊടുപുഴ, എറണാകുളം ലൈസ പി.ആര്‍. പാറക്കടവ്, തൃശൂര്‍ ഗ്രേസി ടി.പി. കൊടകര, പാലക്കാട് മീനാക്ഷിക്കുട്ടി കെ.എം. പാലക്കാട് അഡീ., മലപ്പുറം ജിഷ പി.ജി. വണ്ടൂര്‍, വയനാട് രാജാംബിക ഒ.എസ്. പനമരം, കണ്ണൂര്‍ രമണി കെ.വി. തളിപ്പറമ്പ അഡീ. എന്നിവരേയാണ് മികച്ച അങ്കണവാടി സൂപ്പര്‍വൈസര്‍മാരായി തെരഞ്ഞെടുത്തത്.

മികച്ച ജില്ലാ കളക്ടര്‍, പദ്ധതി ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍

മികച്ച ജില്ലാ കളക്ടറായി എറണാകുളം ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, മികച്ച ശിശുവികസന പദ്ധതി ഓഫീസറായി എറണാകുളം ഐ.സി.ഡി.എസ്. വടവുകോട് ആര്‍. പ്രീത, പ്രോഗ്രാം ഓഫീസറായി എറണാകുളം ജില്ലയിലെ മായാലക്ഷ്മി ജെ. എന്നിവരേയും തെരഞ്ഞെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends