Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകത്തില്‍ ഗുരുതരപിശക്, സെക്‌സ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ അധ്യാപകന്‍ പുറത്തേക്ക്

07 MARCH 2019 08:57 AM IST
മലയാളി വാര്‍ത്ത

പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകത്തിലെ ഗുരുതരപിശക് കണ്ടെത്താന്‍ മൂന്നു കൊല്ലം. കേരളത്തില്‍ പാഠുസ്തകനിര്‍മ്മിതിയിലെ അനാസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നത്. അതേ സമയം പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകം തയ്യാറാക്കിയ അധ്യാപകന്‍ സെക്‌സിന്റെ പേരില്‍ പാഠപുസ്തക നിര്‍മ്മിതിയില്‍ നിന്നും ഒടുവില്‍ പുറത്തേക്ക്. സെക്‌സ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ പുറത്താകുന്ന ആദ്യ അധ്യാപകനായിരിക്കും അദ്ദേഹം.ആ മഹാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എസ് സി ഇ ആര്‍ റ്റി ആരംഭിച്ചു കഴിഞ്ഞു.

പത്താം തരത്തിലെ ബയോളജി ടെക്സ്റ്റ്ബുക്കിലാണ് അബദ്ധം സംഭവിച്ചത്. എന്നാലും മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച അബദ്ധം ഇതുവരെ കണ്ടെത്താത്തതിന്റെ കാരണം അന്വേഷിക്കുകയാണ് എസ് സി ഇ ആര്‍ റ്റി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് സി ഇ ആര്‍ റ്റിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. ബയോളജി ടെക്സ്സിലെ നാലാം അധ്യായത്തിലാണ് അബദ്ധം സംഭവിച്ചത്. രോഗങ്ങളെ എങ്ങനെ മാറ്റിനിര്‍ത്താം എന്ന അധ്യായത്തിലായിരുന്നു ഇത് . വിവാഹപൂര്‍വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളുമാണ് എച്ച് ഐ വിക്ക് കാരണമാകുന്നത് എന്നാണ് പുസ്തകത്തിലെ പരാമര്‍ശം.

മലപ്പുറം ജില്ലയിലെ ഒരു അധ്യാപികയാണ് തെറ്റ് കണ്ടെത്തിയത്. അവര്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് എഴുതിയ തുറന്ന കത്തിലാണ് തെറ്റ് ചൂണ്ടി കാണിച്ചത്. അവരുടെ സുഹ്യത്തിന്റെ മകള്‍ ബയോളജി പഠിക്കാനെത്തിയപ്പോഴാണ് തെറ്റ് കണ്ടത്. ഹയര്‍സെക്കന്റിയിലെ പാഠപുസ്തകങ്ങളില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളാണ് എയ്ഡ്‌സിന് കാരണമെന്ന് പറഞ്ഞിട്ടുള്ളതായി അധ്യാപിക ചുണ്ടി കാണിക്കുന്നു.

എച്ച്. ഐ.വി. ബാധിതരായ രക്ഷകര്‍ത്താക്കളുടെ മക്കള്‍ പത്താം തരത്തില്‍ പഠിക്കുകയാണെങ്കില്‍ അവരുടെ കാര്യം കഷ്ടത്തിലാകുമെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. തങ്ങളുടെ രക്ഷകര്‍ത്താക്കള്‍ വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതു കൊണ്ടാണ് എച്ച് ഐ വി ബാധിച്ചതെന്ന് പറഞ്ഞാല്‍ എന്തായിരിക്കും അവരുടെ മാനസികാവസ്ഥയെന്ന് മനശാസ്ത്രജ്ഞര്‍ ചോദിക്കുന്നു. അടുത്ത അധ്യയനവര്‍ഷം തെറ്റ് തിരുത്താം എന്നാണ് എസ് സി ഇ ആര്‍ റ്റി ഡയറക്ടര്‍ ജെ. പ്രസാദ് പറയുന്നത്. പാഠ പുസ്തകത്തിലെ തെറ്റ് ഇതുവരെ കണ്ടെത്താത്തതില്‍ പ്രസാദ് അത്ഭുതം പ്രകടിപ്പിച്ചു.

കേരളത്തിലെ പാഠപുസ്തകനിര്‍മ്മിതിയിലെ ഗുരുതര പോരായ്മയാണ് ഇതില്‍ നിന്നും ചുണ്ടികാണിക്കപ്പെടുന്നത്. തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ കുട്ടികള്‍ക്ക് കൈമാറുമ്പോള്‍ അത് ഭാവിതലമുറയെ വഴി തെറ്റിക്കുന്നു. തെറ്റുകള്‍ കണ്ടെത്തിയാല്‍ അധ്യാപകരെ പാഠപുസ്തക നിര്‍മ്മിതിയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് പതിവ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇപ്പോഴത്തെ പാഠപുസ്തകം തയ്യാറാക്കിയത്. പാഠപുസ്തകം തയ്യാറാക്കുന്നതിലും രാഷ്ട്രീയമുണ്ട്. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പുറത്താക്കുന്ന അധ്യാപകര്‍ മടങ്ങിയെത്തും. എന്നാലും മൂന്നു വര്‍ഷമായി കുട്ടികള്‍ പഠിക്കുന്ന തെറ്റ് ഒരു അധ്യാപകനും കണ്ടെത്തിയില്ലെന്ന് പറഞ്ഞാല്‍ അതില്‍ നിന്നും കേരളത്തിലെ അധ്യാപകരുടെ കഴിവിനെ കുറിച്ച് കൃത്യമായി മനസിലാക്കാം. അതായത് എച്ച് ഐ വി ബാധിക്കുന്നത് എങ്ങനെയെന്ന് അധ്യാപകര്‍ക്ക് അറിയില്ല. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends