ദുബായിൽ പോകുന്ന കാമുകിയെ യാത്രയാക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 20കാരനായ കാമുകനെത്തിയത് പര്‍ദ ധരിച്ച്; ഡ്രൈവർമാർ കണ്ടതോടെ പണി പാളി...

വിമാനത്താവളത്തില്‍ കാമുകിയെ യാത്രയാക്കാന്‍ പര്‍ദ ധരിച്ചെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ജോലിയുമായി ബന്ധപ്പെട്ട് ദുബായിയില്‍ പോവുകയായിരുന്ന കാമുകിയെ യാത്രയാക്കാൻ കാമുകനെത്തിയത് പർദ്ദ ധരിച്ച്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. മറ്റാരും തന്നെ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ ധരിച്ചാണ് 20 കാരനായ കാമുകന്‍ യാത്രയാക്കാന്‍ എത്തിയത്.
പാര്‍ക്കിംഗ് ഏരിയയില്‍വച്ചായിരുന്നു യുവാവ് പര്‍ദ ധരിച്ചത്. എന്നാല്‍, ഇതേസമയം അവിടെ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ക്ക് യുവാവിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് സിസിടിവി വഴി യുവാവിനെ നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍, ടെര്‍മിനലിനുള്ളില്‍ കയറിയ ഉടനെ യുവാവിനെ വളഞ്ഞു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് എന്തിനുവേണ്ടിയാണ് താന്‍ ആള്‍മാറാട്ടം നടത്തിയതെന്ന് യുവാവ് വെളിപ്പെടുത്തിയത്. മറ്റു നടപടികളൊന്നും സ്വീകരിക്കാതെ താക്കീത് നല്‍കി യുവാവിനെ പറഞ്ഞുവിടുകയും ചെയ്തു. തൃശ്ശൂര്‍ സ്വദേശികളാണ് കമിതാക്കള്‍.
https://www.facebook.com/Malayalivartha

























