Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച റിമിടോമിയുടെ ഗാനമേളക്കിടെ കൂട്ടത്തല്ല്; ഓടിരക്ഷപെട്ട് റിമിടോമിയും, സംഘവും... പിന്നീട് അരങ്ങേറിയത് ഒന്നൊന്നര വെടിക്കെട്ട് മേളം

07 MARCH 2019 11:32 AM IST
മലയാളി വാര്‍ത്ത.

ഉത്സാവാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റിമിടോമിയുടെ ഗാനമേളക്കിടെ കൂട്ടത്തല്ല്. കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമിയ ക്ഷേത്രത്തിലെ ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച ഗാനമേളയാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രശസ്ത ഗായിക റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

അതേ സമയം സംഘര്‍ഷ സ്ഥലത്തു നിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു. തല്ല് മുറുകിയപ്പോഴാണ് റിമി അവിടെ നിന്നും പിന്‍വാങ്ങിയത്. യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്കും നാശം വരുത്തിയിട്ടുണ്ട്.

'ചേമന്തിച്ചേലും കൊണ്ടേ' എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ദൂരദേശങ്ങളില്‍ നിന്നു പോലും നിരവധി ആളുകള്‍ കുടുംബസമേതവും അല്ലാതെയും പരിപാടി കാണാനെത്തിയിരുന്നു. ഗാനമേള നടക്കുന്നതിനിടെ പരിസരവാസിയായ യുവാവ് സ്റ്റേജില്‍ കയറി നൃത്ത ചുവട് വച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. യുവാവ് നൃത്തം ചെയ്യുന്നത് ഗാനം ആലപിച്ചുകൊണ്ടിരുന്നയാള്‍ വിലക്കി. എന്നാല്‍ അത് മറികടന്ന് യുവാവ് നൃത്തം തുടരുകയായിരുന്നു. ആവശ്യത്തിലധികം സ്റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ… എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്.

ഇതോടെ ഗാനമേള നിര്‍ത്തിവച്ചു. ഈ സമയം ഉത്സവ കമ്മിറ്റി അംഗങ്ങള്‍ സ്റ്റേജിലേക്ക് കടന്നു വരികയും യുവാവിനെ സ്റ്റേജില്‍ നിന്നും പിടിച്ചിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് വീണ്ടും സ്റ്റേജിലേക്ക് ചാടി കയറുകയും കമ്മിറ്റി അംഗങ്ങളുമായി ഉന്തും തള്ളും ഉണ്ടാക്കുകയും ചെയ്തു.

കമ്മറ്റി അംഗങ്ങള്‍ യുവാവിനെ കൈവച്ചതോടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെക്കൂടി യുവാവ് സ്റ്റേജിലേക്ക് വിളിച്ചു കയറ്റി. ഇതോടെ സംഭവം കൈവിട്ടുപോവുകയായിരുന്നു. യുവാവിനെയും സംഘത്തെയും കമ്മിറ്റിക്കാരും നാട്ടുകാരും ശരിക്ക് കുടഞ്ഞിരുന്നു. സംഘര്‍ഷം ഒരു വിധം അവസാനിച്ചപ്പോഴാണ് അതുവരെ സംഭവം കണ്ടു നിന്ന പൊലീസുകാര്‍ സ്റ്റേജിലേക്ക് പാഞ്ഞടുത്തത്. കരുനാഗപ്പള്ളി എസ്‌ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേജില്‍ കയറി നൃത്തം വച്ച യുവാവിനെയും സംഘത്തെയും അടിച്ചു നിലം പരിശാക്കി. പിന്നെ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞു പിടിച്ച്‌ തല്ലി. ഇതോടെ ഗാനമേള കാണാനെത്തിയവര്‍ ചിതറി ഓടി. എങ്ങും നിലവിളിയും ഒച്ചപ്പാടുമായി.

ശബ്ദവും വെളിച്ചവും പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്ന ആളുകളോട് ലൈറ്റ് ഓഫ് ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റേജിനു സമീപത്തല്ല ക്ഷേത്രത്തിനടുത്താണ് ഓഫ് ചെയ്യാനുള്ള യുണിറ്റ് എന്ന് പറഞ്ഞു. ഓഫ് ചെയ്തില്ലെങ്കില്‍ തല്ലി പൊട്ടിക്കും എന്ന് ഭീഷണി മുഴക്കിയപ്പോള്‍ എന്ത് വേണേലും ചെയ്‌തോ എന്നായി ഓപ്പറേറ്റര്‍. ലൈറ്റ് ഓഫ് ചെയ്യാത്തതിന്റെ കലിപ്പില്‍ സമീപത്തുണ്ടായിരുന്ന സാധനങ്ങളൊക്കെ പൊലീസ് തകര്‍ത്തു. പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം ഉണ്ടാക്കിയവരെ മുഴുവന്‍ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷമാണ് പൊലീസ് പിന്‍ വാങ്ങിയത്.

'ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും, ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്'. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിരനോടകം വൈറലാകുന്നുണ്ട്. പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് ലഭിക്കുന്ന വിവരം. നാലു ലക്ഷം രൂപയ്ക്കായിരുന്നു ഗാനമേള നടത്തിയത്. പരിപാടി പകുതി ആകുന്നതിന് മുന്‍പായിരുന്നു സംഘര്‍ഷം തുടങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (24 minutes ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (35 minutes ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (47 minutes ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (56 minutes ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (1 hour ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (1 hour ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (1 hour ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (1 hour ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (1 hour ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (1 hour ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (2 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (2 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (2 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (2 hours ago)

Malayali Vartha Recommends