വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് പിടിയിലായതായി സൂചന

വയനാടിൽ ഇന്നലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വയനാട്ടിലെ ലക്കിടിയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.ഒരു മാവോയിസ്റ്റ് പിടിയിലായതായും സൂചനയുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ രാവിലെ വയനാട്ടില്‍ ഉന്നതതല യോഗം ചേര്‍ന്നു.
ഇന്നലെ വെെകിട്ടോടെയാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ലക്കിടിയിലെ റിസോർട്ടിലെത്തിയ മൂന്നംഗ മാവോയിസ്റ്റുകൾ ഉടമകളുമായി പണമാവശ്യപ്പെടുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസുമായാണ് സംഘം ഏറ്റുമുട്ടിയത്.
ഇന്നലെ രാത്രിയാണ് ദേശീയ പാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ആയുധ ധാരികളായ മൂന്നംഗ സംഘമെത്തിയത്. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനായി അടുത്തിടെ സുഗന്ധഗിരിയിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചതിലുള്ള പ്രതികാരമാണ് മാവോയിസ്റ്റുകൾക്കെന്നാണ് പൊലീസ് സംശയിക്കുന്നത്.സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് വിലയിരുത്തൽ.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് പരിക്കേറ്റവരുള്‍പ്പടെ റിസോര്‍ട്ടിന് സമീപമുള്ള കാട്ടിലേക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ്. പൊലീസിന് പുറമെ തണ്ടർബോൾട്ട് സംഘവും സ്ഥത്തെത്തിയിട്ടുണ്ട്. സമീപകാലത്ത് തുടര്‍ച്ചയായി ഇവിടെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























