കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം; ഇപ്പോള്‍ റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് രംഗത്ത് വന്ന ദീപ നിശാന്തിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം, പ്രധാനമന്ത്രിയെ ട്രോളി ദീപ നിശാന്ത് ഇറങ്ങിയില്ല. അതിന് മുന്‍പ് തുടങ്ങി സോഷ്യല്‍ മീഡിയ പൊങ്കാല. കവിത കോപ്പിയടിച്ചു എന്ന വിവാദത്തില്‍ സോഷ്യല്‍ മീഡിയയലൂടെ ഏറെ വിമര്‍ശനം കേട്ട അദ്ധ്യാപികയാണ് ദീപാ നിശാന്ത്. യുവ കവി കലേഷിന്റെ കവിത മോഷ്ടിച്ച് അദ്ധ്യാപക സംഘടയുടെ മാഗസിനില്‍ അച്ചടിച്ച് വന്നതിനെ തുടര്‍ന്ന് ദീപ നിശാന്ത് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. അതേത്തുടര്‍ന്ന് കോപ്പിയടിക്ക് 'ദീപയടി' എന്ന പേരില്‍ പല ട്രോളുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് രംഗത്ത് വന്ന ദീപ നിശാന്തിനെ പൊളിച്ചടുക്കിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു കൂട്ടം യുവാക്കള്‍.
കവിത മാത്രമല്ല കറാറും ഇഷ്ടപ്പെട്ടാല്‍ എടുക്കാം!. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ എന്നാണ് ദീപ ഫേസ്ബുക്കില്‍ കുറിച്ചത്. കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണത്താല്‍ വിവാദത്തിലായ എഴുത്തുകാരിയും തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ നേരത്തെയും സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു.
അധ്യാപക സംഘടനയായ ഓള്‍ കേരള െ്രെപവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജേണലില്‍ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്. യുവകവി എസ് കലേഷിന്റെ ' അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ' എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായപ്പോള്‍ ആദ്യം തന്റെ തന്നെ കവിതയാണെന്ന അവകാശവാദവുമായി ദീപ രംഗത്തെത്തിയിരുന്നു. പിന്നീട് എം ജെ ശ്രീചിത്രന്‍ തന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ തന്നതാണെന്ന കുറ്റസമ്മതവും ദീപ നടത്തിയിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള െ്രെപവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, മലയാള വിഭാഗം അധ്യാപികയായ ദീപാ നിശാന്തിനെതിരെ നല്‍കിയ പരാതിയും വലിയ ചര്‍ച്ചയായിരുന്നു. കാര്യങ്ങള്‍ ഈ രീതിയില്‍ പോകുമ്പോഴാണ് പ്രധാനമന്ത്രിയെ ട്രോളി ദീപ നിശാന്ത് ഇറങ്ങിയത്. അതിന് മുന്‍പ് തുടങ്ങി സോഷ്യല്‍ മീഡിയ പൊങ്കാല.
https://www.facebook.com/Malayalivartha


























