Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

എസ്.എ.ടി.യില്‍ നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 98 ലക്ഷം

07 MARCH 2019 03:43 PM IST
മലയാളി വാര്‍ത്ത

മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 97.56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 16 ലക്ഷം വിലയുള്ള ആട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ സിസ്റ്റം, 28 ലക്ഷം ചെലവഴിച്ചുള്ള 4 വെന്റിലേറ്ററുകള്‍, 14 ലക്ഷത്തിന്റെ ന്യൂബോണ്‍ ടു അഡള്‍ട്ട് വെന്റിലേറ്റര്‍, 6 ലക്ഷത്തിന്റെ 2 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍, 12 ലക്ഷത്തിന്റെ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട്, 11 ലക്ഷം ചെലവഴിച്ചുള്ള അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍,

1.3 ലക്ഷത്തിന്റെ ഡയത്തെര്‍മി, 4.76 ലക്ഷത്തിന്റെ മോര്‍സിലേറ്റര്‍, 1.5 ലക്ഷത്തിന്റെ ലാപ്രോസ്‌കോപ്പിക്കായുള്ള ലിത്തോട്ടമി സ്റ്റിറപ്പ്, 3 ലക്ഷത്തിന്റെ പോര്‍ട്ടബിള്‍ എക്‌സ്‌റേ എന്നിവ പ്രവര്‍ത്തന സജ്ജമാക്കാനാണ് തുക അനുവദിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

ആന്റീബയോട്ടിക്കുകളുടെ അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇതിനൊരു പരിഹാരമായാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് രൂപം നല്‍കിയത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായാണ് എസ്.എ.ടി. ആശുപത്രിയില്‍ ആട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ സിസ്റ്റം സ്ഥാപിക്കുന്നത്. ഇതിലൂടെ രോഗാണുക്കളുടെ വിവരങ്ങള്‍ കൃത്യമായി അറിയാനും ആവശ്യമുള്ളവര്‍ക്ക് മാത്രം ആന്റിബയോട്ടിക്കുകള്‍ നല്‍കാനും സാധിക്കുന്നു.

കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന നൂതനമായ 4 ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്ററുകളാണ് സജ്ജമാക്കുന്നത്. രോഗിയെ വിവിധ പരിശോധനകള്‍ക്ക് കൊണ്ടു പോകുമ്പോഴും വാര്‍ഡുകളിലേക്ക് മാറ്റുമ്പോഴും വെന്റിലേറ്ററില്‍ നിന്നും മാറ്റാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്നു.

ജനിക്കുന്ന കുഞ്ഞ് മുതല്‍ അമ്മമാര്‍ക്ക് വരെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ന്യൂബോണ്‍ ടു അഡള്‍ട്ട് വെന്റിലേറ്റര്‍. പ്രത്യേകരീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ആവശ്യകതയനുസരിച്ച് അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

ശ്വാസകോശത്തില്‍ ട്യൂബ് കടത്താതെ തന്നെ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാകുന്നതാണ് നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍. ഇതും കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.

ആവശ്യാനുസരണം സ്ഥലം മാറ്റി ഉപയോഗിക്കാന്‍ കഴിയുന്നതാണ് പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍. പീഡിയാട്രിക് ക്യാഷ്വാലിറ്റിയിലാണ് ഇത് സ്ഥാപിക്കുക. ഇതിലൂടെ വളരെ അത്യാവശ്യമുള്ള അള്‍ട്രാസൗണ്ട് സ്‌കാനിംഗുകള്‍ ഉടനെടുക്കാന്‍ സാധിക്കുന്നു.

പുതുതായി അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍ ആരംഭിക്കുന്നതോടെ ഈ സര്‍ക്കാര്‍ സ്ഥാപിച്ച ഗൈനക്കോളജി വിഭാഗത്തിന്റെ സ്റ്റാന്റ്‌ബൈ ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കും.

ഇന്‍ഫെര്‍ട്ടിലിറ്റി വിഭാഗത്തില്‍ ശസ്ത്രക്രിയകള്‍ക്കായിട്ടാണ് ഡയത്തെര്‍മി, മോര്‍സിലേറ്റര്‍, ലിത്തോട്ടമി സ്റ്റിറപ്പ് എന്നിവ സജ്ജമാക്കുന്നത്.

രോഗിയുടെ അടുത്തുചെന്ന് എക്‌സ്‌റേ എടുക്കാന്‍ കഴിയുന്നതാണ് പോര്‍ട്ടബിള്‍ എക്‌സ്‌റേ. സാരമായി ബുദ്ധിമുട്ടുകളുള്ള രോഗികളെ എക്‌സ്‌റേ റൂമില്‍ കൊണ്ടുപോകാതെ എക്‌സ്‌റേയെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends