സിനിമ ദമ്പതിമാര്‍ക്കിടയില്‍ വിവാഹമോചനം പെരുകുന്നു ?

വിവാഹമോചനവും സിനിമാഭിനയവും തമ്മില്‍ എന്താണ് ബന്ധം?. ബന്ധമുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പ്രിയനുമായി വേര്‍പിരിഞ്ഞ ലിസി സിനിമയില്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ദിലീപിനെ പിരിഞ്ഞ മഞ്ചുവാര്യര്‍ സിനിമയിലെത്തി. വിവാഹമോചനം നേടിയ രേവതി സംവിധാനത്തില്‍ സജീവമായി. സെയിഫ് അലിഖാനില്‍ നിന്നും വിവാഹമോചനം നേടിയ അമൃതസിംഗും സിനിമയിലത്തി. കമല്‍ഹസന്റെ ഭാര്യയായിരുന്ന സരികയും സിനിമയില്‍ സജീവമാകുന്നു.
വിവാഹമോചനം നേടുന്ന ചലച്ചിത്രതാരങ്ങള്‍ സിനിമയില്‍ മടങ്ങിയെത്തിയതിനെക്കുറിച്ച് പലതരം നിരീക്ഷണങ്ങളാണ്. സിനിമാ മേഖലയില്‍ നിന്നുമുണ്ടാകുന്നത്. സിനിമയോടുളള അടങ്ങാത്ത അഭിനിവേശമാണ് വിവാഹമോചനത്തിന് കാരണമാകുന്നതെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ സിനിമാദമ്പതികള്‍ക്കിടയില്‍ മുമ്പില്ലാത്തവിധം സ്വരചേര്‍ച്ച കുറയുകയാണെന്ന് ഒരു വിഭാഗം പറയുന്നു. ഇതു എന്തുതന്നെയായാലും വിവാഹമോചിതരാകുന്ന സിനിമാക്കാരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്.
ലിസി പ്രിയദര്‍ശന്റെ സിനിമാപ്രവേശം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മഞ്ചുവാര്യരുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നയുടനെ സിനിമയിലെത്തിയിരുന്നു. മഞ്ചുവാര്യര്‍ സിനിമയില്‍ സജീവമാകുകമാത്രമല്ല ചെയ്തത്. അവര്‍ ജൈവകൃഷിയുടെ ബ്രാന്റ് അംബാസിഡറായി മാറുകയും ചെയ്തു. മഞ്ചുവാര്യര്‍ കുടുംബശ്രീക്കു വേണ്ടി നടത്തിയ പ്രചാരണം കേരളത്തില്‍ ഒരു സംസ്‌ക്കാരമാകുകയും ചെയ്തു.
സിനിമ ദമ്പതിമാര്‍ക്കിടയിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളുമാണ് വിവാഹമോചനത്തിനുളള പ്രധാനകാരണങ്ങള്‍. പല കുടുംബങ്ങളിലും സ്വരചേര്‍ച്ച കുറഞ്ഞുവരികയാണെന്ന് സിനിമാരംഗത്തുളളവര്‍തന്നെ പറയുന്നു. എന്നാല്‍ നാണക്കേടുകളും വിവാദങ്ങളും കരുതി പലരും നിശബ്ദത പാലിക്കുന്നു. 95 ശതമാനം സിനിമാകുടുംബങ്ങളിലും ഇതാണ് അവസ്ഥയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അതേസമയം സംയുക്താവര്‍മ്മ, ജോമോള്‍, ഗോപിക തുടങ്ങിയ ചലച്ചിത്രതാരങ്ങളുടെ കുടുംബത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അവര്‍ക്കിടയില്‍ സ്വരചേര്‍ച്ചയുണ്ടായത് എങ്ങനെയാണെന്ന ചോദ്യത്തിന് സിനിമാരംഗത്തുളളവര്‍ക്ക് ഉത്തരമില്ല.
സംശയമാണ് സിനിമാവിവാഹമോചനങ്ങളിലെ പ്രധാനവില്ലനെന്ന ആക്ഷേപം ശക്തമാണ്. സിനിമാനടിമാര്‍ വിവാഹം കഴിക്കുന്നത് സിനിമാരംഗത്തുളളവരെയാണെങ്കില്‍ പ്രശ് നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് അനുഭവങ്ങള്‍ പറയുന്നു. പലപ്പോഴു വിവാഹത്തോടെ തങ്ങള്‍ നഷ്ടപ്രതാപികളായി അറിയുന്നു എന്ന തോന്നലും ശക്തമാകും. അങ്ങനെ വരുമ്പേള്‍ കുടുംബജീവിതത്തിലെ ചെറിയ ചില പാളിച്ചകള്‍ പോലും നോവുണ്ടാക്കുന്ന അനുഭവങ്ങളായിമാറുന്നു. ആദ്യകാലത്ത് സഹിക്കാനും പൊറുക്കാനും കഴിയുന്ന തെറ്റുകള്‍ പോലും പിന്നീട് സഹിക്കാന്‍ കഴിയാത്തതായി മാറുന്നു. അങ്ങനെ വിവാഹമോചനങ്ങള്‍ പെരുകുന്നു. ഇതിനിടയില്‍ വിവാഹമമോചിതരാകുന്നവര്‍ സിനിമയില്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുകയാണ് കേരളം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha