Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

നവജ്യോത് സിങ് സിദ്ധുവിനെ സിദ്ധിഖ് ആക്കി, എ.എന്‍ രാധാകൃഷ്ണനെ ട്രോളുന്നു... ഉമ്മന്‍ചാണ്ടിയുടെ ട്വിറ്റര്‍ സന്ദേശം പകര്‍ത്തി എഴുതി കൊണ്ടുവന്നു വായിച്ചപ്പോഴാണ് രാധാകൃഷ്ണന് അബദ്ധം പറ്റിയത്

07 MARCH 2019 08:00 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പിക്കാരുടെ തലയില്‍ ആളില്ലെന്ന് പൊതുവേ സി.പി.എം പരിഹസിക്കാറുണ്ടെങ്കിലും ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ അതിലെന്തോ ഇല്ലേയെന്ന് തോന്നിപ്പോകും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ വ്യാഴാഴ്ച രാവിലെ എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനം പക്ഷെ, സി.പി.എമ്മിനല്ല, കോണ്‍ഗ്രസിന് ട്രോളാനുള്ള നല്ലൊരു വിഭവമാണ്. സംഭവം ഇങ്ങിനെയാണ്... ബി.ജെ.പിയുടെ പരിവര്‍ത്തന യാത്രയുടെ ഭാഗമായാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ട്വിറ്റര്‍ സന്ദേശം പകര്‍ത്തി എഴുതി കൊണ്ടുവന്നു വായിച്ചപ്പോഴാണ് രാധാകൃഷ്ണന്‍ ആദ്യ മണ്ടത്തരം എഴുന്നള്ളിച്ചത്. 

പാക് യുദ്ധവിമാനത്തെ തറപറ്റിച്ച ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ മോചനവുമായി ബന്ധപ്പെട്ട ട്വിറ്റര്‍ സന്ദേശത്തില്‍ ഉമ്മന്‍ചാണ്ടി താങ്ക്‌സ് റ്റു സിദ്ധു എന്ന് കുറിച്ചിരുന്നു. സിദ്ധുവിനു ഇതിലെന്ത് കാര്യമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ധിഖ് എന്തെങ്കിലും പറഞ്ഞാല്‍ പാകിസ്ഥാന്‍ കേള്‍ക്കണമെന്നുണ്ടോ എന്നുമായിരുന്നു രാധാകൃഷ്ണന്റെ ചോദ്യം. അത് കേട്ട് പത്രസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പരസ്പ്പരം നോക്കി. പിന്നീടാണ് സംഗതിയുടെ കിടപ്പ് മനസിലായത്. കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ധുവിനെയാണ് കോഴിക്കോഴ് ഡി.സി.സി പ്രസിഡന്റായ സിദ്ധിഖ് ആക്കിയത്. 

സിദ്ധു കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമാണെന്നറിയാതെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖ് ആണെന്ന് തെറ്റിദ്ധരിച്ചാണ് രാധാകൃഷ്ണന്‍ സ്വയം ട്രോളായി മാറിയത്. നേതാവിന്റെ മണ്ടത്തരം കേട്ട് മാധ്യമപ്രവര്‍ത്തകര്‍ ചിരിയടക്കാന്‍ പാട് പെടുമ്പോഴേക്കും അടുത്ത ചിരിക്കുള്ള വകയെത്തി. തൃപ്പൂണിത്തുറ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഗുരുതി പൂജയ്ക്ക് ചുണ്ണാമ്പിന് പകരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച വിഷയം പരാമര്‍ശിക്കവെ, ചോറ്റാനിക്കര ക്ഷേത്രത്തില്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കിയ വെള്ളമാണ് പ്രസാദം തയാറാക്കാനും പൂജയ്ക്കും ഉപയോഗിക്കുന്നെന്നായിരുന്നു പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം അടക്കിപ്പിടിച്ചു സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കണ്ടതോടെ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് സ്ഥലം കാലിയാക്കി. അദ്ദേഹം ഓടിയ വഴിയില്‍ പുല്ല് പോലും കിളിക്കില്ലെന്നാണ് കൊച്ചിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ട്രോള്‍.

കാര്യങ്ങള്‍ കൃത്യമായി പഠിക്കാതെയും മനസിലാക്കാതെയും വാര്‍ത്താസമ്മേളനങ്ങളും പ്രതികരണങ്ങളും നടത്തുന്നതിലും ഫെയിസ്ബുക്ക് പോസ്റ്റ് ഇടുന്നതിലും മറ്റ് ചില ബി.ജെ.പി നേതാക്കളും ഒട്ടും പിന്നിലല്ല. അന്താരാഷ്ട്ര ശാസ്ത്ര, പരിസ്ഥിതി കോണ്‍ഗ്രസില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചില ദേശാടനപക്ഷികള്‍ ഇടയ്ക്കിടെ കേരളത്തിലെത്തി നാശമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ദിവസമായിരുന്നു അന്ന്. അദ്ദേഹത്തെ പിണറായി പരിഹസിച്ചതാണെന്ന് തെറ്റിദ്ധരിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെയിസ്ബുക്ക് പോസ്റ്റുമായി എത്തി. 'മോദി വെറും ദേശാടന പക്ഷിയല്ല. മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്'. എന്നായിരുന്നു സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പുഷ്പം മണക്കുന്ന മോദിയുടെ ചിത്രത്തോടൊപ്പമായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (24 minutes ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (35 minutes ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (47 minutes ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (56 minutes ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (1 hour ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (1 hour ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (1 hour ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (1 hour ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (1 hour ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (1 hour ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (2 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (2 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (2 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (2 hours ago)

Malayali Vartha Recommends