അന്തര്‍ദേശീയ വനിത ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്‌റ്റേഷനുകളില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് വനിത പൊലീസ് ഉദ്യോഗസ്ഥര്‍

അന്തര്‍ദേശീയ വനിത ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്‌റ്റേഷനുകളില്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ചുമതലകള്‍ നിര്‍വഹിക്കും. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത് എസ്.ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും . ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊലീസ് സ്‌റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും.
ഒന്നിലധികം വനിത എസ്.ഐമാര്‍ ഉള്ള സ്‌റ്റേഷനുകളില്‍നിന്ന് അധികം ഉള്ളവര്‍ക്ക് സമീപ സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നല്‍കും. വനിത പൊലീസ് ഓഫിസര്‍മാര്‍ ഇല്ലാത്ത സ്‌റ്റേഷനുകളില്‍ വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരെയും സിവില്‍ പൊലീസ് ഓഫിസര്‍മാരെയും പെതുജനങ്ങളുമായി ഇടപഴകുന്നതിന് അതത് ജില്ല പൊലീസ് മേധാവിമാര്‍ നിയോഗിക്കും
വനിത ദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടിയുമായി സഹകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha

























