പത്തനംതിട്ട റാന്നിയില്‍ കനാലില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കില്‍ പെട്ട് മരിച്ചു

പത്തനം തിട്ട റാന്നിയില്‍ പി.ഐ.പി കനാലില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കില്‍ പെട്ടു മരിച്ചു. പുതമണ്‍ വൃദ്ധ സദനത്തിനു സമീപം താമസിക്കുന്ന ഓമനക്കുട്ടന്‍ (44), മകന്‍ ഹരി (14 )എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് കനാലില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍പെട്ടത്.
ഹരിയുടെ മൃതദേഹം അര്‍ദ്ധരാത്രിയോടെ കണ്ടെത്തി. ഓമനക്കുട്ടന്റെ മൃതദേഹം വെളളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് കണ്ടെത്താനായത്. അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഹരി ഒഴുക്കില്‍ പെട്ടത്. മൈലപ്ര സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha

























