റഫാല്‍ കരാര്‍ ഇഷ്ടപ്പെട്ടു, എടുക്കുന്നു. കള്ളന്‍, ഒപ്പ്; മോദിയെ ട്രോളി ദീപാ നിശാന്ത്

റഫാല്‍ കേസില്‍ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ റഫാല്‍ രേഖകള്‍ മോഷണം പോയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ ട്രോളി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് നിരന്തരം ആക്രമണത്തിന് വിധേയയായ അവര്‍ തന്റെ ഇക്കാര്യത്തിലുള്ള നിലപാട് ബോധ്യപ്പെടുത്തിയിട്ടും ഇപ്പോഴും അധിക്ഷേപങ്ങള്‍ തുടരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതേ നാണയത്തില്‍ തന്നെയായിരുന്നു ദീപ നിശാന്തിന്റെ ട്രോള്‍ പ്രതികരണവും.
ദീപ നിശാന്തിന്റെ പോസ്റ്റ്
'' കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം!
റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ! '
റാഫേല്‍ കരാര്‍ ഇഷ്ടപ്പെട്ടു, എടുക്കുന്നു. കള്ളന്‍. (ഒപ്പ്)
എന്തുകൊണ്ടാണ് കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട് തന്നെ റാഫേല്‍ രേഖകളുടെ മോഷണ കാര്യത്തില്‍ പ്രതികരണം നടത്തിയത് എന്ന് ദീപ അഴിമുഖത്തോട് വിശദീകരിച്ചു:
''കവിതാ വിവാദമുണ്ടായതിനു ശേഷം സ്ത്രീയെന്ന നിലയില്‍ വളരെയേറെ മോശപ്പെട്ട അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. ഇന്‍ബോക്സില്‍ അടക്കം വളരെയധികം അധിക്ഷേപങ്ങള്‍ക്ക് വിധേയായി. കുട്ടികളെ പഠിപ്പിക്കാനും അധ്യാപികയായിരിക്കാനും എഴുതാനുമൊക്കെ യോഗ്യതയുണ്ടോയെന്ന പരിഹാസങ്ങളും നേരിട്ടു.
സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ മോഷണം പോയെന്ന മോദി സര്‍ക്കാരിന്റെ വാദം കേട്ടപ്പോള്‍ ഇതേ മോഷണ ആരോപണം കൊണ്ടു തന്നെ അവരോട് തിരിച്ചു മറുപടി പറയണമെന്ന് തോന്നി. അങ്ങനെയാണ് പോസ്റ്റിട്ടത്. ഇതേ പോസ്റ്റ് തന്നെ അവര്‍ എന്റെ പേരില്‍ പ്രചരിപ്പിച്ചിരുന്നു. ഇതുപോലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ നിശബ്ദരാകും എന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ടു തന്നെ ഞാന്‍ ഇക്കാര്യത്തില്‍ നിശബ്ദയായി ഇരിക്കേണ്ടതില്ല എന്നു തീരുമാനിക്കുകയായിരുന്നു. ആരോപണങ്ങള്‍ കുറെയായില്ലേ, ഇപ്പോള്‍ അതൊന്നും എന്നെ ബാധിക്കാറില്ല.'
https://www.facebook.com/Malayalivartha

























