സംസ്ഥാന അവാര്‍ഡ് മികവില്‍ കോട്ടയം പഞ്ചായത്തിലെ അങ്കനവാടി

സംസ്ഥാന അവാര്‍ഡ് നേടിയതിന്റെ സന്തോഷത്തിലാണ് കോട്ടയം പഞ്ചായത്തിലെ ആറാം മൈല്‍ സുധീഷ് നഗറിലെ അങ്കനവാടിയിലെ കുരുന്നുകളും ജീവനക്കാരും പ്രദേശവാസികളും. 2017-18 വര്‍ഷത്തെ ജില്ലയിലെ മികച്ച അങ്കനവാടിക്കുള്ള അവാര്‍ഡാണ് ഇവര്‍ക്കു ലഭിച്ചത്.
ഭൗതിക സാഹചര്യം, അടിസ്ഥാന സൗകര്യം, കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിനുള്ള ഉപാധികള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയായിരുന്നു അവാര്‍ഡ് നിര്‍ണയം. ഏറെക്കാലം ഒരു ഷെഡിലും സുധീഷ് സ്മാരക ക്ലബിലുമായാണ് ഈ അങ്കനവാടി പ്രവര്‍ത്തിച്ചത്.നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിലൂടെ സ്വരൂപിച്ച സംഖ്യ ഉപയോഗിച്ച് വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് പഞ്ചായത്ത് നിര്‍മിച്ച ഇരുനില കെട്ടിടത്തില്‍ 2015 മുതലാണ് അങ്കണവാടി പ്രവര്‍ത്തിച്ചു തുടങ്ങിയത്.
കൂത്തുപറമ്പ് പ്രൊജക്ടിനു കീഴിലെ 102-ാം നമ്പര്‍ അങ്കണവാടിയായ ഇവിടെ 21 കുട്ടികളാണ് ഉളളത്. കുട്ടികള്‍ക്ക് കളിക്കാനും വായിക്കാനും ചിത്രങ്ങള്‍ വരക്കാനും ഉള്‍പ്പെടെ പ്രത്യേകം സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി തോട്ടം, പൂന്തോട്ടം, ചുമര്‍ചിത്രങ്ങള്‍ എന്നിവയും അങ്കനവാടിയെ വ്യത്യസ്തമാക്കുന്നു.
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാവരുടേയും കൂട്ടായ്മയുടെ ഫലമായി ലഭിച്ച അംഗീകാരമാണ് ഈ അവാര്‍ഡെന്ന് അങ്കനവാടി വര്‍ക്കര്‍ എം.സജിത പറഞ്ഞു.അവാര്‍ഡ് ലഭിച്ചതറിഞ്ഞ് കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷബ്‌നയും ജനപ്രതിനിധികളും അങ്കണവാടിയിലെത്തി. ഇന്നു വൈകുന്നേരം മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങും.
https://www.facebook.com/Malayalivartha

























