Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചിന്തിക്കാം, സൃഷ്ടിക്കാം സമഭാവനയുടെ നവകേരളം; സര്‍ക്കാര്‍ ഒപ്പമുണ്ട്: വനിതാദിനത്തില്‍ മുഖ്യമന്ത്രിയുടെ സന്ദേശം

08 MARCH 2019 05:48 PM IST
മലയാളി വാര്‍ത്ത

വനിതാദിനത്തില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വനിതാദിന ആശംസ.

മുഖ്യമന്ത്രിയുടെ കുറിപ്പ്:

'ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം.' ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഇതാണ്. സമഭാവനയുടെ കേരളം പടുത്തുയര്‍ത്തുക എന്ന കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ ഒരു ദൗത്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ക്യാമ്പയിന്‍.

ഐക്യരാഷ്ട്രസഭയും നീതി ആയോഗും തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ ലിംഗസമത്വത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം. സ്ത്രീസാക്ഷരതയിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും രാജ്യത്തിനു മാതൃകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്ത് സ്ത്രീസാക്ഷരത 65.46 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 91.98 ശതമാനമാണ്. മാതൃമരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന സംസ്ഥാനവും കേരളമാണ്. ഇവിടെ, സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 77 ആണ്.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നയസമീപനങ്ങളാണ് സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയത്. പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയതു പോലെ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകമായൊരു വകുപ്പ് രൂപീകരിച്ചു. സ്ത്രീകളുടെ സാന്നിധ്യമില്ലാതിരുന്ന അഗ്‌നിശമന സേനയില്‍ വനിതകള്‍ക്ക് മാത്രമായി 100 പുതിയ തസ്തികകള്‍ ഉണ്ടാക്കി. പൊലീസില്‍ വനിതാ ബറ്റാലിയന്‍ സുസജ്ജമായി. ഇതൊക്കെ ആയിരുന്നു സര്‍ക്കാരിന്റെ ചുവടുവെപ്പുകള്‍. കുടുംബശ്രീയെ വിപുലപ്പെടുത്തി പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള നൈപുണ്യ പരിശീലന പരിപാടികള്‍ നടപ്പാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കര്‍ശനനടപടികള്‍ കൈക്കൊണ്ടു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു.

സ്വയം പ്രതിരോധത്തിന് സ്ത്രീകളെ സജ്ജമാക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചും പിങ്ക് പൊലീസ് വ്യാപകമാക്കിയും നടത്തിയ ഇടപെടലുകള്‍ ചെറുതല്ല. രാത്രികാല താമസത്തിന് എന്റെ കൂട്, ഷീ ലോഡ്ജ് തുടങ്ങിയ പദ്ധതികളും സ്ത്രീ സുരക്ഷയില്‍ ഊന്നിയുള്ളതാണ്. സാമൂഹ്യസുരക്ഷയും തുല്യനീതിയും ഉറപ്പാക്കിക്കൊണ്ട് കഴിവുകള്‍ പൂര്‍ണമായി വളര്‍ത്താന്‍ തുല്യ അവസരങ്ങള്‍ നല്‍കി, സ്ത്രീകളെ വികസനത്തില്‍ തുല്യ പങ്കാളികളാക്കുന്നതിനുള്ള സാഹചര്യവും സാമൂഹ്യ അന്തരീക്ഷവും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ നയം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുമെന്ന സന്ദേശമാണ് വനിതാ ദിനത്തില്‍ നല്‍കുന്നത്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (19 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends