സംസ്ഥാന സമ്മേളനത്തിനുള്ള ബജറ്റ് പിണറായി വെട്ടിക്കുറച്ചു

എന്താ ഇത്! സംസ്ഥാന സമ്മേളനത്തിന് മൂന്നരക്കോടി രൂപയുടെ ബജറ്റോ ? ആര്‍ക്കു വേണ്ടിയാ ഇത്രയൊക്കെ... ഇതിനൊക്കെയുള്ള പണം എവിടെന്നാ.. ഇത് സാധാരണക്കാരന്റെ പാര്‍ട്ടിയാ...നിങ്ങ തരുന്ന ബജറ്റിന് സമ്മേളനം നടത്തിയിട്ടുവേണം ആരെങ്കിലും ഇനി ഈവന്‍മാനേജ്‌മെന്റാണ് സമ്മേളനം നടത്തിയതെന്ന് പറയാന്‍. പത്രക്കാര് എന്തെങ്കിലും കിട്ടാന്‍വേണ്ടിയിരിക്കുകയാ ഇതൊന്നും വേണ്ട, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാന സമ്മേളന സംഘാടക സമിതി യോഗത്തില്‍ കത്തിക്കയറി
സംസ്ഥാന സമ്മേളനത്തിനു സംഘാടക സമിതി തയാറാക്കിയ മൂന്നരക്കോടി രൂപയുടെ ബജറ്റാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മൂന്നിലൊന്നായി വെട്ടിക്കുറച്ചത്. ആലപ്പുഴയിലെ സമ്മേളനം വര്‍ണാഭമാക്കാനായിരുന്നു മൂന്നരക്കോടിയുടെ ബജറ്റ്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത പിണറായി വിജയന്‍, ആര്‍ഭാടഭ്രമത്തെ നിശിതമായി വിമര്‍ശിച്ചു. ഇനങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറച്ച് ബജറ്റ് 1.10 കോടിയാക്കി.
കൂറ്റന്‍ ഹോര്‍ഡിങ്ങുകളും കട്ടൗട്ടുകളും സ്ഥാപിക്കേണ്ടെന്നും ബാനറുകളും പോസ്റ്ററുകളും അത്യാവശ്യത്തിനു മാത്രം മതിയെന്നുമാണു നിര്‍ദേശം. പ്ലാസ്റ്റിക് അലങ്കാരങ്ങളും ഫെളക്‌സ് ബോര്‍ഡുകളും ഉണ്ടാവില്ല. സാധാരണ ഭക്ഷണം മാത്രം. എക്‌സിക്യൂട്ടീവ് ബാഗിനു പകരം ചണത്തിന്റെ പരിസ്ഥിതി സൗഹൃദ ബാഗ്. എന്നാല്‍ ചെലവുചുരുക്കാന്‍ തീരുമാനിച്ചെങ്കിലും പ്രവര്‍ത്തകരില്‍ നിന്നുള്ള പിരിവ് തല്‍ക്കാലം വെട്ടിക്കുറയ്‌ക്കേണ്ടെന്നാണു സംഘാടക സമിതിയുടെ തീരുമാനം.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് 200 രൂപയില്‍ കുറയാത്ത തുകയും ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നു 3500 രൂപയും ജനപ്രതിനിധികള്‍ ഒരു മാസത്തെ ഓണറേറിയവും സംഭാവന നല്‍കാനാണു നിര്‍ദേശം. ഇതു കുറച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha