കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ കെഎസ്‌ആര്‍ടിസിയില്‍ ലീവ് വേക്കന്‍സിയില്‍ നിയമിക്കാന്‍ തീരുമാനമായതോടെ കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. സമരക്കാര്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന ദിവസം പാനലിലുള്ളവര്‍ക്ക് ജോലിക്ക് കയറാമെന്ന തരത്തില്‍ ഒരു താത്ക്കാലിക ക്രമീകരണമാണ് തയ്യാറാക്കിയിരിക്കുന്നത്. ലീവ് വേക്കന്‍സിയിലേക്ക് എംപാനല്‍ തയ്യാറാക്കാനാണ് ഗതാഗതമന്ത്രി കെഎസ്‌ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























