Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂരില്‍ പുലിക്കുട്ടി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പുലിക്കുട്ടി കെ സുധാകരന്‍

13 MARCH 2019 03:48 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പുലിക്കുട്ടി കെ സുധാകരന്‍. രാവിലെ 10.30ഓടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ സുധാകരന് ഉജ്ജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഔദ്യോഗികമായി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും തത്വത്തില്‍ അംഗീകാരമായ സ്ഥിതിക്ക് സ്വീകരണത്തിനു നന്ദി പറയുന്നുവെന്നും ഒരിക്കല്‍ കൂടി മല്‍സരിക്കാനും ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പിടിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിക്കുന്നത്.

കണ്ണൂര്‍ തിരിച്ചുപിടിക്കാനാവുമെന്ന് തന്നെയാണ് പൂര്‍ണ വിശ്വാസം. അത് വെളിവാക്കുന്നതാണ് ഈ സ്വീകരണത്തിലെ ജനപങ്കാളിത്തം. ബാക്കിയുള്ള കാര്യങ്ങളെല്ലാം നേതാക്കള്‍ വ്യക്തമാക്കും. ഇനി വിശ്രമമില്ലാത്ത ദിവസങ്ങളാണെന്നും സുധാകരന്‍ പറഞ്ഞു. നേരത്തേ, സുധാകരന്‍ മല്‍സരിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മല്‍സരിക്കണമെന്നും നിര്‍ണായക തിരഞ്ഞെടുപ്പായതിനാല്‍ ജയസാധ്യതയുള്ളവര്‍ തന്നെ രംഗത്തിറങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് കണ്ണൂരില്‍ സുധാകരനു തന്നെ നറുക്ക് വീണത്. സിപിഎം സിറ്റിങ് എംപി പി കെ ശ്രീമതിയെ തന്നെയാണ് നിലനിര്‍ത്തിയത്. എസ്ഡിപിഐക്കു വേണ്ടി കഴിഞ്ഞ തവണ 19000ത്തിലേറെ വോട്ടുകള്‍ നേടിയ കെ കെ അബ്ദുല്‍ ജബ്ബാറാണ് മല്‍സരിക്കുന്നത്.

കഴിഞ്ഞ തവണ പി കെ ശ്രീമതിയുടെ ഭൂരിപക്ഷം 6000ത്തിനു മുകളിലാണ്. ബിജെപി ഒഴികെയുള്ള കക്ഷികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കണ്ണൂരില്‍ ഇക്കുറിയും പോരാട്ടം തീപാറുമെന്നുറപ്പ്. കണ്ണൂരിലെയും കാസര്‍കോട്ടെയും മലപ്പുറത്തെയും രക്തസാക്ഷികളുടെ വികാരങ്ങള്‍ നെഞ്ചിലേറ്റിയാണ് യുഡിഎഫ് കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.ഏത് രാഷ്ട്രീയ പ്രതിസന്ധിയും അതിജീവിക്കാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നുള്ള പ്രഖ്യാപനവുമായാണ് താന്‍ മത്സരത്തിനിറങ്ങുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കേരളത്തിലും കേന്ദ്രത്തിലും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. അക്രമരാഷ്ട്രീയം കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കുമെന്നും രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (14 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (38 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends