Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവല്ലയില്‍ പൊള്ളലേറ്റ യുവതിയെ 43 മിനിട്ടില്‍ എറണാകുളത്ത് എത്തിച്ച 102 ആംബുലന്‍സ് ടീമിന് ബിഗ് സല്യൂട്ട്

13 MARCH 2019 05:00 PM IST
മലയാളി വാര്‍ത്ത

തിരുവല്ലയില്‍ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ യുവതിയുമായി ആംബുലന്‍സ് സംഘം എറണാകുളം വരെ എത്തിയത് 43 മിനിട്ടില്‍. ഇന്നലെ രാവിലെ തിരുവല്ല നഗരത്തില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട 19-കാരിയെ ഉച്ചയോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്കു കൊണ്ടുപോയത്.

യുവതിയെ സകല സജ്ജീകരണങ്ങളുമായി ആശുപത്രിയിലേക്കു കൊണ്ടുപോയത് ഐഐഇഎംഎസ് 102 മെഡിക്കല്‍ സംഘമാണ്. പുഷ്പഗിരിയില്‍ പ്രാഥമിക ചികിത്സ നല്‍കി ആംബുലന്‍സ് വെന്റിലേറ്ററിലേക്ക് കണക്ട് ചെയ്ത് മറ്റ് അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളും, ജീവന്‍ രക്ഷാ മരുന്നുകളും നല്‍കി ഐഐഇഎംഎസ് 102 മെഡിക്കല്‍ ടീമംഗങ്ങളായ അഖില്‍ കൃഷ്ണന്‍, അനന്തു മനോഹരന്‍ എന്നിവരാണ് തിരുവല്ലയില്‍ നിന്നും യുവതിയെയും കൊണ്ട് പുറപ്പെട്ടത്. യാത്രയ്ക്കു മുമ്പായി പോലീസ് വേണ്ട സജ്ജീകരണങ്ങള്‍ നടത്തിയിരുന്നു.

തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ വഴി എറണാകുളം വരെ എത്തുന്നതിന് ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങള്‍ തിരുവല്ല സിഐ സന്തോഷ് കുമാര്‍ ഇടപെട്ട് നടത്തി. എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം പോയതനുസരിച്ച് മുന്‍കൂട്ടി പോലീസ് റോഡില്‍ നിരന്നു.

പോലീസ് വാഹനവും ആംബുലന്‍സിന് അകമ്പടിയായി. 108 കോള്‍ സെന്ററില്‍ നിന്നുള്ള നിര്‍ദേശവും സ്വീകരിച്ച യാത്രയില്‍ ഇടയ്‌ക്കൊക്കെ യുവതിക്ക് അസ്വസ്ഥത ഉണ്ടായപ്പോള്‍ മെഡിക്കല്‍ ടീം വേണ്ട ചികിത്സ നല്‍കി.മെഡിക്കല്‍ സെന്ററില്‍ യുവതിയെ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ സംഘത്തിനും വലിയൊരു ചുമതല പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (13 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (37 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends