Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെൺകുട്ടിയാണെന്ന പേരിൽ വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈലുണ്ടാക്കി പരിചയപ്പെട്ട ശേഷം പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം പൊളളാച്ചിയിൽ പിടിയിലായതോടെ കേരളത്തിലും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം പോലീസ് നിരീക്ഷിക്കുന്നു

13 MARCH 2019 08:34 PM IST
മലയാളി വാര്‍ത്ത

പെൺകുട്ടിയാണെന്ന പേരിൽ വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈലുണ്ടാക്കി പരിചയപ്പെട്ട ശേഷം പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം പൊളളാച്ചിയിൽ പിടിയിലായതോടെ കേരളത്തിലും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം പോലീസ് നിരീക്ഷിക്കുന്നു. പെൺകുട്ടികളെ ഓൺലൈനിൽ പരിചയപ്പെട്ട് പീഡിപ്പിക്കുന്ന സംഘങ്ങൾ കേരളത്തിലും സജീവമാണെന്ന് പോലീസ് കരുതുന്നു. നേരത്തെ ഇത്തരം സംഘങ്ങൾ പോലീസിന്റെ വലയിലായിട്ടുണ്ട്.

പൊള്ളാച്ചിയിൽ അൻപതിലധികം യുവതികളാണ് പീഡനത്തിന് ഇരയായത്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് സ്കൂൾ വിദ്യാർത്ഥികളെ സംഘം വലയിലാക്കിയത്. സംഘത്തിന്റെ ഇരകളായവരിൽ അധ്യാപകരും ഉണ്ട്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തെങ്കിലും അവർ തിരിഷ്ട്രീയ സ്വാധീനമുള്ളതിനാൽ നിയമത്തിന്റെ പിടിയിൽ നിന്നും വഴുതി മാറുമെന്നാണ് ആക്ഷേപം. അണ്ണാ ഡി എം കെ മന്ത്രിയുടെയും എം എൽ എയുടെയും മക്കൾക്ക് സംഘവുമായി അടുപ്പമുണ്ടെന്നാണ് ആരോപണം.

സൗഹൃദത്തിലാകുന്നതോടെ സ്ത്രീ പ്രൊഫൈലിൽ ഉള്ളവർ പുഷൻമാരാണെന്ന് മനസിലാക്കും. തുടർന്ന് പ്രണയത്തിന്റെ ഊഴമാണ്. പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കുന്ന യുവാവ് പെൺകുട്ടിയെ നിരന്തരം കൂടികാഴ്ചകൾക്ക് ക്ഷണിക്കും. സംസാരിക്കാനാണെന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റിയ ശേഷം വഴിയിൽ നിന്നും സംഘത്തിലുള്ള മൂന്ന് പേർ കൂടി കാറിൽ കയറും. കാറിൽ തന്നെയാണ് പീഡനം നടക്കുന്നത്. ഇതിനൊപ്പം പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യും. എന്നിട്ട് പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കും. ഇതിൽ ഒരു പെൺകുട്ടി തന്റെ സഹോദരന് വിവരങ്ങൾ നൽകിയതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതും പരാതി സമർപ്പിക്കപ്പെട്ടതും. അതോടെ സംഭവം വിവാദമായി മാറി, ഇതിനകം 200 പെൺകുട്ടികളെ സംഘം പീഡിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പ്രതികളുടെ കൈയിൽ നിന്നും പോലീസ് മൊബൈൽ ഫോൺകൾ പിടികൂടി. ഇതിൽ നിന്നും നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി പ്രതികൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രതികളുടെ കെണിയിൽ പെട്ടവരിൽ യുവ ഡോകടർമാർ വരെയുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളിൽ പലരെയും കണ്ടെത്തിയെങ്കിലും അവരാരും പരതി നൽകാൻ തയ്യാറല്ല. കഴിഞ്ഞ കാലയളവിൽ മേഖലയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു പെൺകുട്ടി മാത്രമാണ് ഇതു വരെ പരാതി നൽകിയത്. മറ്റെരു പെൺകുട്ടിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അവർ പരാതി നൽകാൻ തയാറല്ല. പെൺകുട്ടി വിവാഹിതയാണ്. പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിലെങ്കിലും മൊഴി നൽകണമെന്നാണ് പോലീസിന്റെ ആവശ്യം. തമിഴ്നാട്ടിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ സംഭവത്തിന് എതിരായി രംഗത്തെത്തിയിട്ടുണ്ട്

തമിഴ്നാട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ കുട്ടികളുടെ ഓൺ ലൈൻ ബന്ധങ്ങൾ പോലീസ് നിരീക്ഷിക്കാൻ ആരംഭിച്ചിട്ടുള്ളത് . പ്രധാനമായും വ്യാജ പ്രൊഫൈൽ ഉണ്ടോ എന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. പല കുട്ടികൾക്കും ഫെയിസ് ബുക്കിൽ അക്കൗണ്ട് ഉണ്ട്. കേരളത്തിൽ സ്കൂൾ കുട്ടികൾ വരെ ഫെയ്സ് ബുക്ക് അകൗണ്ട് ഉള്ളവരാണ്. ഇത്തരക്കാരെ പ്രലോഭനങ്ങളിൽ വീഴ്ത്താൻ ഗൂഢ സംഘങ്ങളും സജീവമാണ്. അതാണ് രക്ഷിതാക്കളെയും പോലീസിനെയും ഭയപ്പെടുത്തുന്നത്.

സ്നേഹത്തിന്റെ പേരു പറഞ്ഞ് പെൺകുട്ടികളെ കൊല്ലുന്ന നാട്ടിൽ ഓൺലൈൻ പീഡനങ്ങൾ സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് അധികൃതർ. കുട്ടികളുടെ ഓൺലൈൻ ഇടപാടുകൾ പോലീസ് സസൂക്ഷമം നിരീക്ഷിക്കുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുകളും പോലീസിന്റെ സജീവ ശ്രദ്ധയിലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പഠിക്കുന്ന 70% കുട്ടികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നല്ലൊരു ശതമാനവും സ്കൂളിൽ ഫോൺ കൊണ്ടുവരുന്നവരാണ്. സ്കൂളിൽ ഫോൺവിലക്കിയാൽ രക്ഷിതാക്കൾ കൊടുത്തു വിടുന്നതാണെന്ന് പറയും. കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണ്ടി വരുന്ന സന്ദർഭമാണ് ഇത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (12 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (32 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (56 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends