Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

തന്ത്രം മെനഞ്ഞ് അമിത് ഷാ... തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കേ സ്ഥാനാര്‍ത്ഥികള്‍ക്ക് അന്തിമരൂപം നല്‍കാനാകാതെ ബിജെപി; സുരേന്ദ്രന് കണ്ട് വച്ച തൃശൂര്‍ ടോം വടക്കന് കേന്ദ്ര നേതൃത്വം നല്‍കിയതോടെ സമവാക്യങ്ങള്‍ മാറുന്നു; ശ്രീധരന്‍ പിള്ളയുടെ കാര്യവും അനിശ്ചിതത്വത്തില്‍

15 MARCH 2019 02:44 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുകയാണ്. ഈയൊരവസ്ഥയില്‍പ്പോലും ബിജെപിയ്ക്കും കോണ്‍ഗ്രസിനും സ്ഥാനാര്‍ത്ഥികളുടെ അന്തിമപ്പട്ടികയുണ്ടാക്കാന്‍ സാധിച്ചില്ല. സോളാര്‍ കേസും മുതിര്‍ന്ന സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കില്ലെന്ന തീരുമാനവും കോണ്‍ഗ്രസിനെ വട്ടം ചുറ്റിക്കുമ്പോള്‍ ടോം വടക്കന്‍ വന്നതാണ് ബിജെപിയെ പുകയ്ക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ചാടി വന്ന ടോം വടക്കന് തൃശൂരോ, ചാലക്കുടിയോ സീറ്റ് നല്‍കുമെന്നായപ്പോള്‍ വലിയ വിജയസാധ്യതയുള്ള മണ്ഡലം സുരേന്ദ്രനില്‍ നിന്നും അന്യമാകുകയാണ്. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് തൃശൂര്‍ നല്‍കിയാല്‍ ടോം വടക്കന് ചാലക്കുടി നല്‍കേണ്ടി വരും.

അതായത് ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരം, തൃശൂര്‍, പത്തനതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ ഒന്നും തന്നെ കെ സുരേന്ദ്രന് സീറ്റ് കിട്ടില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിനാല്‍ ഏറ്റവും ഒടുവില്‍ കെ സുരേന്ദ്രന്‍ കാസര്‍ഗോഡ് തന്നെ മത്സരിക്കാനാണ് സാധ്യത .

ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാകും സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുക. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള മത്സരിക്കണോ എന്ന കാര്യവും കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും മുരളീധര്‍ റാവു വ്യക്തമാക്കി. ചില മണ്ഡലങ്ങള്‍ തന്ത്രപ്രധാനമാണെന്നും ഇവിടെ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ കൃത്യമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും റാവു അറിയിച്ചു. ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സംസ്ഥാനനേതൃത്വത്തിനിടയില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് റാവുവിന്റെ പ്രസ്താവന.

നേരത്തേ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ ഭാഗമായി കുമ്മനം രാജശേഖരനെയും ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയേയും ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിരുന്നു.

തിരുവന്തപുരവും കോട്ടയവും ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഒറ്റ സ്ഥാനാര്‍ത്ഥി ധാരണയിലെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും പി സി തോമസ് കോട്ടയത്തും മത്സരിക്കുമെന്നാണ് ധാരണ.

അതേസമയം, പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളുടെ കാര്യത്തില്‍ വലിയ വടംവലിയാണ് സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ളത്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പിഎസ് ശ്രീധരന്‍ പിള്ള ആഗ്രഹിക്കുന്നുണ്ട്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് അമിത്ഷാ തന്നെ പറഞ്ഞ സാഹചര്യത്തില്‍ തൃശൂര്‍ മണ്ഡലം തുഷാറിന് നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ബിജെപി സാധ്യത കല്‍പ്പിക്കുന്ന പത്തംനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നിലപാടെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് എം ടി രമേശും നേതൃത്വത്തെ അറിയിച്ചു.

അതേസമയം ടോം വടക്കന് ലോക്‌സഭാ സീറ്റ് നല്‍കുന്നതിനെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചിട്ടില്ല. ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. തൃശൂരില്‍ മല്‍സരിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചാല്‍ എന്താകും തീരുമാനം എന്ന ചോദ്യത്തിന് അത് സംസ്ഥാനത്ത് കൂട്ടായേ തീരുമാനിക്കാനാകൂ എന്നായിരുന്നു മറുപടി. വടക്കന്റെ വരവ് ബിജെപിയെ സഹായിക്കും, ആരും നിരാശരാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ടാണ് എ.ഐ.സി.സി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ടോം വടക്കന്‍ വിശദീകരിക്കുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (17 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (28 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (34 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (53 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends