Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

വീണ്ടും താരമാകുന്നു... ഒരു കാലത്ത് വിഎസ് അച്യുതാനന്ദന്റെ ഫ്‌ളക്‌സ് വയ്ക്കാന്‍ മത്സരിച്ചിരുന്ന ഇടതുമുന്നണി വീണ്ടും വി.എസിനെ കൂട്ടു പിടിക്കുന്നു; തൊണ്ണൂറ്റി അഞ്ചാം വയസിലും ഏറ്റവും വലിയ ക്രൗഡ് പുള്ളറാകാന്‍ വിഎസ് റെഡി; പോസ്റ്ററുകളില്‍ നിറഞ്ഞ് വി.എസ്

15 MARCH 2019 02:51 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ഫ്‌ളക്‌സുകളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു വി.എസ്. അച്യുതാനന്ദന്‍. എന്നാല്‍ ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല എന്ന് കാണിക്കുന്നതാണ് സമീപകാലത്തെ പോസ്റ്ററുകള്‍. 95ാം വയസിലും ഏറ്റവും വലിയ ക്രൗഡ്പുള്ളറായി മാറുകയാണ് വിഎസ് അച്യുതാനന്ദന്‍. വഴിവേറെയാണെങ്കിലും തെരഞ്ഞെടുപ്പില്‍ വി.എസിനെ വരവേല്‍ക്കാതിരിക്കാന്‍ സംസ്ഥാന സി.പി.എമ്മിന് കഴിയില്ല. ഈ തെരഞ്ഞെടുപ്പിലും വി.എസിനെ വെറുതേ വിടേണ്ടെന്നാണ് സി.പി.എം തീരുമാനം. സി.പി.എമ്മിന്റെ പ്രധാന പ്രചാരണായുധം വി.എസ്. അച്യുതാനന്ദന്‍ തന്നെയായിരിക്കും.

ഈ പ്രായത്തിലും വി.എസിനെ സാധ്യമാകുന്നയിടങ്ങിലെല്ലാം എത്തിച്ച് പ്രചാരണം കൊഴിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിന്റെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായിരുന്ന വി.എസിനെ അദ്ദേഹത്തിന്റെ ആരോഗ്യംകൂടി പരിഗണിച്ച് എത്തിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഇത്തവണ പ്രചാരണത്തിന് ഇറങ്ങില്ലെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞദിവസം ആലപ്പുഴയിലെ ഇടതുസ്ഥാനാര്‍ത്ഥി എ.എം. ആരിഫിന്റെ പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ നിരവധി പൊതുയോഗങ്ങളില്‍ വി.എസ്. പങ്കെടുക്കുമെന്നും സി.പി.എം. അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്കായി ഇറക്കുന്ന പോസ്റ്ററുകളിലും മുഖ്യമന്ത്രിക്കൊപ്പം വി.എസും ഉണ്ടാകും.

വി.എസ്. കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകും പ്രചാരണരംഗത്തെ താരം. 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും പരമാവധി സ്ഥലങ്ങളിലെത്താനാണ് പിണറായി വിജയന്റെ തീരുമാനം. പിണറായി വിജയന്‍ തന്നെയാണ് തെരഞ്ഞെടുപ്പു പ്രചരണത്തിനു നേതൃത്വം നല്‍കുന്നത്. പ്രളയവും ശബരിമലയുമൊക്കെയായി തന്റെ പ്രതിച്ഛായ പാര്‍ട്ടിക്കകത്തും ജനങ്ങള്‍ക്കിടയിലും ഉയര്‍ന്നെന്ന വിലയിരുത്തലാണ് നേതൃത്വമേറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഘടകകക്ഷികളെ ഒതുക്കി സീറ്റ് സി.പി.എമ്മിനും സി.പി.ഐക്കുമായി ചുരുക്കിയതും പിണറായിയുടെ ഇടപെടീലായിരുന്നു. എ.കെ.ജി. സെന്ററില്‍ നേരിട്ടെത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു.

അതേസമയം ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കേറിയത് വലിയ പ്രചരണായുധമാക്കി മാറ്റുകയാണ് സിപിഎം. കോണ്‍ഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രത്യേകം ആശ്ചര്യപ്പെടേണ്ട കാര്യമിലെന്നും ഒരു പാട് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് പുതുമയുള്ള കാര്യമല്ല. ഇതാണ് ഞങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി കോണ്‍ഗ്രസ് മാറുകയാണെന്ന് ഇന്നലെ ഞാന്‍ പറഞ്ഞതേയുള്ളൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ പങ്കെടുത്ത് ജയിച്ച ജനപ്രതിനിധികളായ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് മാറുന്നത് കഷ്ടകരമായ കാര്യമാണെന്ന് പിണറായി പറഞ്ഞു.


ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോണ്‍സ്രുകാര്‍ തന്നെ പറയുന്ന ഗുജറാത്തില്‍ നാലോ, അഞ്ചോ പേര്‍ ബി.ജെ.പിയിലേക്ക് മാറിക്കഴിഞ്ഞു. അതിനാല്‍ അക്കാര്യത്തില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും നല്ല കരുത്തോടെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ടെന്നും, ഈ സാഹചര്യം കൃത്യമായി മനസിലാക്കി വോട്ടര്‍ പ്രതികരിക്കുമെന്നാണ് കരുതേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (16 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (27 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (33 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (52 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends