Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാന നഗരത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടപ്പാക്കിയതു കൃത്യമായി ആസൂത്രണത്തോടെ... നാടിനെ ഞെട്ടിച്ച ആ കൊലപാതകം അരങ്ങേറിയത് ഇങ്ങനെ

15 MARCH 2019 10:14 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടപ്പാക്കിയതു കൃത്യമായി ആസൂത്രണം ചെയ്ത്. കൊഞ്ചിറവിള ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് അക്രമിസംഘവും അനന്തു ഗിരീഷിന്റെ സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുള്ള പക പോക്കലായിരുന്നു അനന്തുവിന്റെ കൊലപാതകം
കൈമനത്തു ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിലെ പൊളിഞ്ഞ കെട്ടിടത്തില്‍ മദ്യവും ലഹരിമരുന്നുമായി ഒത്തുചേര്‍ന്ന എട്ടംഗ സംഘമാണു പദ്ധതി തയാറാക്കിയതെന്നു പൊലീസ് അറിയിച്ചു. വിഷ്ണു, അഭിലാഷ്, റോഷന്‍, ബാലു, ഹരി, അരുണ്‍ ബാബു, റാം കാര്‍ത്തിക്, കിരണ്‍ കൃഷ്ണന്‍ എന്നിവരാണ് ഒത്തുകൂടിയത്. ഇതിലൊരാളുടെ പിറന്നാള്‍ ഇവിടെ ആഘോഷിച്ച ശേഷമാണു കൊലപാതക പദ്ധതിയിലേക്കു കടന്നത്.
എതിര്‍സംഘത്തിലെ അനന്തു ദിവസവും കൈമനത്ത് ഒരു പെണ്‍കുട്ടിയെ കാണാന്‍ വരാറുണ്ടെന്ന് അരുണ്‍ ബാബു നല്‍കിയ വിവരമനുസരിച്ച് ഇവര്‍ ബൈക്കുകളില്‍ അങ്ങോട്ടേക്കു പുറപ്പെട്ടു. തന്റെ ബൈക്ക് റോഡില്‍ വച്ച് ഒരു ബേക്കറിയിലേക്ക് അനന്തു പോയപ്പോള്‍ വിഷ്ണു ആ ബൈക്കില്‍ കയറി. അഭിലാഷും റോഷനും കൂടി അനന്തുവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവന്നു ബലമായി തങ്ങളുടെ ബൈക്കില്‍ നടുവിലായി ഇരുത്തി. കണ്ടുനിന്ന ചിലര്‍ തടയാന്‍ നോക്കിയപ്പോള്‍ വിരട്ടിയ ശേഷം ഇവര്‍ സ്ഥലംവിട്ടു. നേരെ തങ്ങളുടെ ഒളിസങ്കേതത്തില്‍ എത്തിച്ച് ഇവര്‍ സംഘം ചേര്‍ന്ന് അനന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു.
മാംസം അറുത്തെടുത്തും; മൊബൈലില്‍ പകര്‍ത്തഅനന്തുവിന്റെ കൈകാലുകളിലെ ഞരമ്പു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തതു കൊലപാതക സംഘത്തിലെ വിഷ്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണു കത്തി ഉപയോഗിച്ചു മാംസം അറുത്തെടുത്തത*!*!*!െന്നു പിടിയിലായവര്‍ പൊലീസിനു മൊഴി നല്‍കി. അനന്തു രക്തം വാര്‍ന്നു പിടയുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നു സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു. വിഷ്ണു ഉള്‍പ്പെടെ എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്. അറസ്റ്റിലായ അഞ്ചുപ്രതിാകളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഒരു കൂസലുമില്ലാതെയാണ് പ്രതികള്‍ പൊലീസിനോട് കൊലപാതകം എങ്ങനെ നടത്തിയതെന്ന് വിവരിച്ചത്.

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന് ഉപയോഗിച്ചതാണിവ. കൊലയാളിസംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. പിറന്നാള്‍ ആഘോഷിക്കുന്ന യുവാവ് ഷര്‍ട്ട് ധരിച്ചിട്ടില്ല. കരിയിലകള്‍ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം ആരോ ആലപിക്കുന്നതും കേള്‍ക്കാം.
തകര്‍ന്നതു കുടുംബത്തിന്റെ പ്രതീക്ഷ
ഏതാനും ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ അനന്തു ജോലി തേടി വിദേശത്തേക്കു പറന്നേനെ. വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ സഹായത്താല്‍ അവിടെ ജോലി തരപ്പെടുത്തുന്നതിനുള്ള ചില കാര്യങ്ങള്‍ ശരിയാക്കാന്‍ കരമനയില്‍ പോയി മടങ്ങുംവഴിയാണ് അനന്തുവിനെ അക്രമിസംഘം കടത്തിക്കൊണ്ടു പോയത്. ഓട്ടോ െ്രെഡവറായ അച്ഛന്‍ ഗിരീഷിന്റെ ഏക വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന അഭിഷേക് സഹോദരനാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അനന്തുവിന്റെ മൃതദേഹം സംസ്‌കരിച്ചു.തട്ടിക്കൊണ്ടു പോയെന്ന പരാതി ലഭിച്ചിട്ടും വിലപ്പെട്ട മണിക്കൂറുകള്‍ പൊലീസ് പാഴാക്കിയെന്നു കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. പൊലീസ് പരാതി ഗൗരവത്തോടെ എടുത്തില്ല. പിന്നീട് അസിസ്റ്റന്റ് കമ്മിഷണര്‍ തലത്തില്‍ ഇടപെട്ടപ്പോഴാണു പൊലീസ് ഉണര്‍ന്നത്. അനന്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നു രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിരുന്നു. പിറ്റേന്ന് അനന്തുവിന്റെ ബൈക്ക് ഇവര്‍ കണ്ടെത്തിയതാണു നിര്‍ണായകമായത്. കരമനയ്ക്കു സമീപം ദേശീയപാതയ്ക്കരികില്‍ ഇങ്ങനെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം ഉള്ളതായിപ്പോലും പൊലീസിന് അറിയില്ലായിരുന്നെന്നും ആക്ഷേപമുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends