കോണ്‍ഗ്രസിലെ സമവായങ്ങള്‍ മാറിമറിയുന്നു... ആന്റോ ആന്റണിയെ ഒതുക്കാനുള്ള ശ്രമം നടക്കില്ല, ആന്റോ ആന്റണി ഇടുക്കിയിലും ഉമ്മന്‍ചാണ്ടി പത്തനംതിട്ടയിലും മത്സരിക്കാന്‍ സാധ്യത, പിജെ ജോസഫിന് സാധ്യത തീരെയില്ല

സിറ്റിങ് എംപി ആന്റോ ആന്റണി എന്തായാലും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. പക്ഷേ, പത്തനംതിട്ട മണ്ഡലം കിട്ടില്ല. ഇടുക്കി അല്ലെങ്കില്‍ തൃശൂര്‍ ആന്റോയ്ക്ക് നല്‍കാനും പത്തനംതിട്ടയില്‍ ഉമ്മന്‍ചാണ്ടി അല്ലെങ്കില്‍ പിജെ കുര്യന്‍ മല്‍സരിക്കാനും ധാരണയായി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ക്ഷണിച്ചതു പ്രകാരം പിജെ കുര്യന്‍ ഡല്‍ഹിയിലുണ്ട്.
സീറ്റ് വിഭജനത്തില്‍ അവസാനം ഉരുത്തിരിഞ്ഞ നിര്‍ദേശമാണ് ആന്റോയെ മണ്ഡലം മാറ്റി മല്‍സരിപ്പിക്കാനുള്ളത്. എ ഗ്രൂപ്പുകാരനായ ആന്റോയ്ക്ക് സീറ്റ് നല്‍കുന്നതിനെ സ്വന്തം ഗ്രൂപ്പുകാര്‍ എതിര്‍ത്തപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലയാണ്.ആന്റോയ്ക്ക് പത്തനംതിട്ടയില്‍ തന്നെ അവസരം നല്‍കണമെന്ന് വാദിച്ചതും രമേശ് തന്നെ. എന്നാല്‍, പിജെ കുര്യന്‍ സീറ്റില്‍ കണ്ണു വച്ചതും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് കെട്ടുകെട്ടിക്കുന്നതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ അവിടേക്ക് നിര്‍ദേശിച്ചതും ആന്റോയ്ക്ക് തിരിച്ചടിയായി. സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കണമെന്ന എഐസിസി നിര്‍ദേശമുള്ളതിനാല്‍ ആന്റോയെ ഒഴിവാക്കാനും കഴിയില്ല.
ഇതേ തുടര്‍ന്നാണ് ഇടുക്കിയിലോ തൃശൂരിലോ ആന്റോയെ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.പത്തനംതിട്ട ജില്ലയിലെ ഐ ഗ്രൂപ്പുകാരും ആന്റോ ഇവിടെ മല്‍സരിക്കുന്നതിന് അനുകൂലമാണ്. പത്തനംതിട്ട ഡിസിസിയിലെ എ ഗ്രൂപ്പുകാര്‍ ഒന്നടങ്കം എതിരായതോടെയാണ് ആന്റോ മറുകണ്ടം ചാടി ചെന്നിത്തലയെ സമീപിച്ചത്. എ ഗ്രൂപ്പ് നേതാക്കള്‍ എതിര്‍പ്പുമായി മുകുള്‍ വാസ്‌നിക്കിനെ കാണുകയും പത്തനംതിട്ട ഡിസിസി കെപിസിസിക്ക് നല്‍കിയ സാധ്യതാ പട്ടികയില്‍ നിന്ന് ആന്റോയെ ഒഴിവാക്കുകയും ചെയ്തതോടെയാണ് പുനര്‍ വിചിന്തനത്തിന് എഐസിസി ഒരുങ്ങിയത്.
ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മുന്‍ പ്രസിഡന്റ് പി മോഹന്‍രാജ്, മുന്‍ ജനറല്‍ സെക്രട്ടറി ഡോ സജിചാക്കോ എന്നിവരുടെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ എത്തിയതോടെ മറ്റൊരാളെ തേടാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. വീണയ്ക്ക് എതിരേ ആന്റോ മല്‍സരിച്ചാല്‍ പരാജയം ഉറപ്പാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ തുറന്നു പറയുന്നു. ഡിസിസിയുടെ പട്ടികയിലുള്ളവര്‍ക്കും വീണയോട് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ ഇവിടെ സ്ഥാനാര്‍ഥിയാകട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Lhttps://www.facebook.com/Malayalivartha























