Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമ്മനം കട്ടയ്ക്ക് തന്നെ... ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി കുമ്മനം രാജശേഖരന്‍ മടങ്ങി, ശബരീശന്റെ അനുഗ്രഹം കിട്ടി ഇനി അങ്കതട്ടില്‍

15 MARCH 2019 11:09 AM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി കുമ്മനം രാജശേഖരന്‍ മടങ്ങി . വൈകിട്ട് ഏഴ് മണിയോടെ സന്നിധാനത്തു എത്തിയ കുമ്മനം പടി പൂജയ്ക്ക് ശേഷമാണ് ദര്‍ശനം നടത്തിയത്. പമ്പ സ്‌നാനം നടത്തി പിതൃക്കള്‍ക്ക് ബലി തര്‍പ്പണം നടത്തിയാണ് കുമ്മനം രാജശേഖരന്‍ മല ചവിട്ടിയത്. പമ്പയില്‍ എത്തിയ കുമ്മനത്തെ കണ്ടു ഭക്തര്‍ തടിച്ചു കൂടി.

ശബരിമലയെ ചരിത്രത്തില്‍ ഇല്ലാത്ത വിവാദത്തില്‍ കൊണ്ടെത്തിച്ച യുവതി പ്രവേശന വിഷയത്തില്‍ ആചാര സംരക്ഷണത്തിനായി ഭക്തര്‍ക്കൊപ്പം നിലകൊള്ളുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സന്നിധാനത്തു ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം തന്ത്രിയെയും മേല്‍ശാന്തിയേയും സന്ദര്‍ശിച്ചു .കുമ്മനത്തെ പൊന്നാട അണിയിച്ചാണ് തന്ത്രി കണ്ഠരര് രാജീവരര് സ്വീകരിച്ചു.കെട്ടും കെട്ടി കുമ്മനം രാജശേഖരന്‍ ശബരിമലയിലേക്ക് പുറപ്പെട്ടു. തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് കുമ്മനം രാജശേഖരന്‍ ശബരിമലയ്ക്ക് പുറപ്പെട്ടത്. ടി പി സെന്‍കുമാര്‍, താഴമണ്‍ കുടുംബത്തിലെ ദേവകി അന്തര്‍ജനം എന്നിവര്‍ കുമ്മനം രാജശേഖരന്റെ കെട്ടുനിറ ചടങ്ങിനെത്തിയിരുന്നു.ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമര്‍ശിച്ച കുമ്മനം രാജശേഖരന്റെ പെട്ടന്നുള്ള ശബരിമല സന്ദര്‍ശനം രാഷ്ടീയ വൃത്തങ്ങളില്‍ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്.



ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്പോള്‍ ശബരിമല വിഷയം എങ്ങനെ തമസ്‌കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി നേതാക്കള്‍ ടിക്കാറാം മീണയോട് തട്ടിക്കയറിയിരുന്നു. ശബരിമല വിഷയം മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends