Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...


കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...


വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..


ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭ വിട്ട് പോകണമെന്ന് നോട്ടീസ്

15 MARCH 2019 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?

കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭ വിട്ട് പോകണമെന്ന് നോട്ടീസ്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് (എഫ്‌സിസി) സഭാംഗം വയനാട് കാരയ്ക്കാമല മഠത്തിലെ മദര്‍ സുപ്പീരിയറാണ് നോട്ടീസ് നല്‍കിയത്. സഭ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. സന്യാസം തുടരുമെന്നും അവര്‍ അറിയിച്ചു. സന്യാസം ഉപേക്ഷിക്കില്ല, വ്രതം തുടരാനാണ് തീരുമാനം. മുമ്പ് മൂന്ന് തവണ സഭ നോട്ടീസ് നല്‍കിയിരുന്നു. അന്ത്യശാസനം എന്ന നിലയിലാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സഭയുടെ നിലപാടിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

സഭ നല്‍കിയ മൂന്ന് നോട്ടീസിനും കനോന്‍ നിയമവും ചട്ടവും പ്രകാരം മറുപടി നല്‍കിയിരുന്നെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി. സിസ്റ്റര്‍ സഭ വിട്ട് പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് ഭീഷണി. സഭാ സിനഡ് തീരുമാനം മറികടന്ന് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തെന്നാണ് സിസ്റ്റര്‍ക്കെതിരായ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്യവ്രതത്തിന് വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം സഭകള്‍ക്കുള്ളില്‍ നിന്ന് തന്നെ അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്തു എന്ന കുറ്റം ഇന്ന് ലഭിച്ച നോ്ട്ടീസില്‍ പറയുന്നില്ല.

സഭ വിട്ടില്ലെങ്കില്‍ അടുത്ത മാസം 16ന് മുമ്പ് കാരണം അറിയിക്കണം. കാനോന്‍ നിയമപ്രകാരം ഒരു കന്യാസ്ത്രി പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റര്‍ ലൂസി മറികടന്നെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്തതും സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധികരിച്ചതും അനുമതി ഇല്ലാതെയാണെന്നും കാണിച്ചാണ് ആദ്യം നോട്ടീസ് നല്‍കിയത്. വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സിസ്റ്റര്‍ സഭയുടെ കൊച്ചി ആസ്ഥാനത്തെത്തി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യം. സിസ്റ്റര്‍ നേരിട്ട് ഹാജരാകാതെ വിശദീകരണം നല്‍കി. ഇതേ തുടര്‍ന്ന് രണ്ടാമതും നോട്ടീസ് നല്‍കിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്ത ശേഷം വയനാട്ടിലെത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭാശുശ്രൂഷകൡ നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന് വയനാട് കാരക്കാമല പള്ളിയില്‍ ഇടവക അംഗങ്ങള്‍ പ്രതിഷേധവുമായി എത്തുകയും സഭ മുട്ടുമടക്കുകയുമായിരുന്നു. രണ്ടാമത് നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വീണ്ടും നോട്ടീസ് നല്‍കിയത്. ഇതെല്ലാം കാനോന്‍ നിയമപ്രകാരം സിസ്റ്റര്‍ ലൂസിയെ പുറത്താക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായി.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (7 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (16 minutes ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (18 minutes ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (28 minutes ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (33 minutes ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (41 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (58 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (3 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (3 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (4 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (4 hours ago)

Malayali Vartha Recommends