Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ വെള്ളം മാറ്റി വെച്ചേക്കൂ; എംടി വിജയിച്ചു: രണ്ടാമൂഴം കേസില്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി

15 MARCH 2019 01:02 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ ഉറ്റുനോക്കിയ സിനിമയാണ് രണ്ടാമൂഴം. എംടിയുടെ തിരക്കഥയില്‍ ആയിരം കോടി ബജറ്റില്‍ ഒരുങ്ങാനിരുന്ന സിനിമ ഇനി ഉടനെ ഉണ്ടാകില്ലെന്നാണ് സൂചന. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതോടെയാണ് സിനിമ ശ്രീകുമാര്‍ മേനോന്‍ ചെയ്യില്ലെന്ന് തീരുമാനമായത്. കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥന്‍ വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്നുള്ള എംടിയുടെ ആവശ്യം അംഗീകരിച്ചാണ് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ്.


ഇതോടെ രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കരുതെന്ന കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ് നില നില്‍ക്കും. തടഞ്ഞിരുന്നു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാര്‍ മേനോനെ എതിര്‍കക്ഷിയാക്കി എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.

എംടിയുടെ രണ്ടാമുഴം എന്ന പുസ്തകത്തെ ആസ്പദമാക്കി തയ്യറാക്കുന്ന ചിത്രത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലും തിരകഥ എഴുതി നല്‍കിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കില്ലെന്ന ആരോപിച്ചാണ് കഥാകൃത്ത് കോഴിക്കോട് ഒന്നാം അഡീഷനല്‍ മുന്‍സിഫ് കോടതി സമീപിച്ചത്. തിരക്കഥ തിരികെ വേണമെന്നും ഇതിനായി തനിക്ക് തന്ന തുക തിരിക നല്‍കാമെന്നും എംടി നല്‍കിയ സിവില്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പരാതി അംഗീകരിച്ച കോടതി തിരകഥ ഉപയോഗിച്ച് സിനിമ തുടങ്ങുന്നതില്‍ നിന്ന് സംവിധായകനെയും നിര്‍മാതാവിനെയും വിലക്കുകയായിരുന്നു.


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11 നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ , എര്‍ത്ത് ആന്‍ഡ് എയര്‍ഫിലിം നിര്‍മാണ കമ്പനി എന്നിവരെ എതിര്‍?കക്ഷികളാക്കി എംടി കോഴിക്കോട്ടെ മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയത്. 2014ലാണ് സിനിമക്കായി മൂന്നു വര്‍ഷത്തേക്ക്? കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ഇതുവരെ ചിത്രീകരണം ആരംഭിച്ചില്ലെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ചില തെറ്റിദ്ധാരണകളാണ് പരാതിക്ക് പിന്നിലെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് കേസ് തീര്‍പ്പാക്കാന്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന ആവശ്യവുമായി ശ്രീകുമാര്‍ മേനോല്‍ കോടതിയിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (9 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (29 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (47 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends