ആസിഡ് ആക്രമണം: കാരണം, യുവാവിന് കുടുംബത്തോടുള്ള മുന്‍വൈരാഗ്യം

ഏനാത്ത്, വഴിയാത്രക്കാരിയായ യുവതിക്കുനേരെ ആസിഡ് ആക്രമണം. കേസില്‍ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ്.
ബുധനാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സാലി എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഏനാത്ത്-ഏഴംകുളം റോഡില്‍ ഏനാത്ത് ക്ഷേത്രത്തിന്റെ വഞ്ചിക്കു സമീപം വച്ചാണ് സംഭവം.
നടന്നു വന്നാണ് കൈയില്‍ കരുതിയിരുന്ന ആസിഡ് സാലിയുടെ മുഖത്തേക്ക് ഒഴിച്ചത്. മുഖത്തിന്റെ ഒരു ഭാഗത്തും കഴുത്തിലുമാണ് ആസിഡ് വീണത്.
കൊയ്പള്ളിമല സ്വദേശി രാജേഷാണ് ആക്രമണം നടത്തിയെതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്.
പ്രതിക്ക് തന്നോടും കുടുംബത്തോടുമുള്ള മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് യുവതി പോലീസിന് മൊഴി നല്കിയിട്ടുണ്ട്.
പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഏനാത്ത് എസ്‌ഐ സന്തോഷ് പറഞ്ഞു.
https://www.facebook.com/Malayalivartha

























