Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൽസ്യ തൊഴിലാളികൾക്ക് സർക്കാർ നൽകിയ ഭൂമി മുത്തൂറ്റ് ഗ്രൂപ്പിന്റെ സാന്താരി പേൾ റിസോർട്ട് കൈയേറിയ സംഭവം ; വൻകിട മുതലാളിമാർക്ക് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തി മാരാരിക്കുളം പഞ്ചായത്തിന്റെ ഒത്തുകളി

16 MARCH 2019 07:19 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴയിൽ മാരാരിക്കുളത്ത് മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സാന്താരി പേള്‍ റിസോര്‍ട്ട് മൽസ്യത്തൊഴിലാളികൾക്ക് താമസിക്കാൻ മാത്രമായി നൽകിയ ഒന്നരയേക്കർ സർക്കാർ ഭൂമി അനധികൃതമായി കൈയ്യേറിയ സംഭവത്തിൽ ഭൂമി തിരിച്ചുപിടിക്കാതിരിക്കാന്‍ പഞ്ചായത്ത് ഒത്തുകളിക്കുന്നു.

ഹൈക്കോടതിയില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് നല്‍കേണ്ട സത്യവാങ്ങ്മൂലം മൂന്ന് മാസത്തിലേറെയായിട്ടും നൽകാൻ തയ്യാറാവുന്നില്ല. ഇതിനിടെ ആലപ്പുഴ സബ്കളക്ടർ പഞ്ചായത്തിന് കാരണംകാണിക്കല്‍ നോട്ടീസയച്ചു.

2018 ജൂണിലാണ് മുത്തൂറ്റിന്‍റെ സാന്തേരി പേള്‍ റിസോര്‍ട്ട് കയ്യേറിയ ഒന്നരേയക്കര്‍ സര്‍ക്കാര്‍‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് അപ്പീല്‍ തള്ളിക്കൊണ്ട് ആലപ്പുഴ സബ്കളക്ടർ പുറത്തിറക്കിയത് . എന്നാൽ , ഭൂമി തിരിച്ചുപിടിക്കാന്‍ ചുമതലപ്പെട്ട ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ ആയിരുന്ന ടിയു ജോണ്‍ ഒരു മാസത്തിലേറെ ഫയല്‍ പൂഴ്ത്തി. ഇതിന് പുറമെ വീണ്ടും ഹിയറിങ് നടത്തുകയും ചെയ്തു.

അതിനിടയില്‍ ഭൂമി തിരിച്ചുപിടിക്കുന്ന നടപടി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ റിസോര്‍ട്ടിന് കഴിഞ്ഞു.  മാരാരിക്കുളം ബീച്ചിന് സമീപമാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. ഏക്കറ് കണക്കിന് ഭൂമിയാണ് വാങ്ങി കൂട്ടിയിരിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമിയില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ കൊടുത്തിരുന്നു. അതിനാൽ പഞ്ചായത്തിന്‍റെ സത്യവാങ്ങ്മൂലം ഹൈക്കോടതിയുടെ മുന്നിലെത്തണം.

പക്ഷേ പഞ്ചായത്ത് സത്യവാങ്ങ് മൂലം ആദ്യം തെറ്റായി അയച്ചു. പിന്നീട് എന്താണോ ഉള്‍ക്കൊള്ളിക്കേണ്ടത് അതില്ലാതെ അയച്ചു. ചുരുക്കത്തില്‍ മൂന്ന് മാസത്തിലേറെയായി സത്യവാങ്ങ് മൂലം കോടതിയുടെ മുന്നിലെത്തിക്കാതെ റിസോര്‍ട്ടിനെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്ത് എടുക്കുന്നത്. സത്യവാങ്ങ് മൂലം കൊടുക്കാത്ത പഞ്ചായത്തിനെതിരെ ആലപ്പുഴ സബ്കലക്ടര്‍ വിആര്‍ കൃഷ്ണതേജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (22 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (34 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (44 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends