സംസ്ഥാനത്ത് അവധിക്കാല ക്‌ളാസ്സുകൾക്ക് നിരോധനം

വേനൽ കടുത്തതോടെ ഇത്തവണ സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾക്ക് നിരോധനം . സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും ഇത് ബാധമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു. പ്രാഥമിക തലം മുതൽ ഹയർസെക്കൻററി വരെയുള്ള സ്കൂളുകൾക്ക് ഈ നിയമം ബാധകമാണ് .
വേനലില്‍ സംസ്ഥാനത്ത് കടുത്തചൂടും ജലക്ഷാമവൂം രൂക്ഷമായിരിക്കെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രത്യേക ക്ളാസുകള്‍ എടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. വേനലവധിയില്‍ സ്കൂളുകളിലും കോച്ചിങ് സെന്ററുകളിലും നടത്തുന്ന പ്രത്യേക ക്ളാസ്സുകള്‍ ഈ നിയമത്തിന്റെ പരിധിയിൽ വരും.
സംസ്ഥാനത്തെ പല കംപ്യൂട്ടര്‍ പരിശീലനകേന്ദ്രങ്ങളിലും ട്യൂഷന്‍ സെന്ററുകളിലും ഇടുങ്ങിയ മുറികളില്‍ വിദ്യാര്‍ഥികളെ ഒന്നിച്ചിരുത്തി ക്ളാസ് എടുക്കുന്നതാണ് പതിവ് . വായുസഞ്ചാരം പോലുമില്ലാത്ത മുറികളില്‍ രാവിലെമുതല്‍ ഉച്ചവരെയിരിക്കുന്ന കുട്ടികള്‍ ക്ളാസ് തീരുമ്പോഴേക്കും ക്ഷീണിതരാകും. ഇത്തരം അവസ്ഥകൾ ഒഴിവാക്കാനാണ് സർക്കാർ നടപടി.
ഇതനുസരിച്ച് ഇനി ജൂൺ ഒന്നാം തീയതി മാത്രമേ ക്ളാസുകൾ നടത്താവൂ. പരമാവധി പത്ത് ദിവസം വരെയുടെ ക്യാമ്പുകളും ശിൽപശാലകളും പ്രത്യേക അനുമതിയോടെ നടത്താം. കടുത്ത ചൂടും വരള്‍ച്ചയും ഉള്ളതിനാൽ വേനൽകാല ക്ലാസുകള്‍ പാടില്ലെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha






















